നാലു ജില്ലകള്‍ താണ്ടി മോഷ്ടിച്ച ബസുമായി യാത്ര; അതിഥി തൊഴിലാളികളെ കൊണ്ടുവരാനെന്നു വിശദീകരണം; കള്ളന്റെ കള്ളത്തരം കേട്ട് മൂക്കത്ത് വിരല്‍വെച്ച് പൊലിസ്
കോഴിക്കോട്: ഈ മോഷ്ടാവിന്റെ ധൈര്യം കണ്ട് ഞെട്ടിയത് നാട്ടുകാര്‍ മാത്രമല്ല പൊലിസും കൂടിയാണ്. അതും നാടുമുഴുവന്‍ ലോക്കായ കാലത്ത് മോഷ്ടിച്ചതൊരു സ്വകാര്യ ബസാണ്. ആ വാഹനവുമായി അയാള്‍ ചുറ്റിസഞ്ചരിച്ചതോ നാലു ജില്ലയും. ലോക്ഡൗണ്‍ പരിശോധനകള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലും മൂന്ന് ജില്ലകള്‍ കടന്നാണ് ബസ് കുമരകത്ത് എത്തിച്ചത്. തൊട്ടടുത്ത പഞ്ചായത്തിലേക്ക് അത്യാവശ്യമുണ്ടെങ്കില്പോലും പോകാന്‍ പാടില്ലെന്നിരിക്കേയാണ് വളരെ കൂളായി നാലു ജില്ലയിലൂടെ കോഴിക്കോട് ചക്കിട്ടപ്പാറയിലെ ബിനൂപ്(30) യാത്ര ചെയ്തത്.
ലോക്ക് ഡൗണിനിടെ നാലോളം ജില്ലകള്‍ കടന്ന ശേഷമാണ് ഇയാള്‍ പൊലിസ് പിടിയിലായത്. കോഴിക്കോട് കുറ്റിയാടിയില്‍ നിന്ന് കവര്‍ന്ന സ്വകാര്യ ബസുമായാണ് കുമരകത്ത് എത്തിയ ഇയാള്‍ നാടകീയമായി വലയിലായത്. ചക്കിട്ടപാറയില്‍ നിന്ന്
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കുറ്റിയാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇയാള്‍ അടിച്ചുമാറ്റിയത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. കുമരകം പൊലിസ് ബസ് പിടികൂടിയ ശേഷം വിളിക്കുമ്പോഴാണ് മോഷണം പോയ വിവരം ഉടമ തന്നെ അറിയുന്നത്.
അതിഥിത്തൊഴിലാളികളെ കൊണ്ടുവരാനാണ് പോകുന്നതെന്നാണു എല്ലാ ചെക്ക് പോയിന്റുകളിലും ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ യാത്രാ രേഖകള്‍ ഇല്ലാതിരുന്നതോടെ കുമരകം പൊലിസിന് സംശയമായി. കുറ്റിയാടി പൊലിസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ബസ് മോഷണം പോയതാണെന്ന് അറിയുന്നത്. ഇതോടെ യുവാവിനെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരെ ടിപ്പര്‍, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചതിന് കോഴിക്കോട്, കുറ്റിയാടി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ബസ് പൊളിച്ചു വില്‍ക്കുകകയാകും ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."