HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
backup
April 29 2022 | 15:04 PM
രാജസ്ഥാന്: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടുലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
പോക്സോ നിയമപ്രകാരം ബുണ്ടി കോടതിയാണ് വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്.രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച്ച കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."