HOME
DETAILS
MAL
ബഹ്‌റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
April 13 2024 | 03:04 AM
മനാമ:ബഹ്‌റൈനിൽ ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. 2024 ഏപ്രിൽ 12-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Unsettled weather expected in Bahrain on Monday, Tuesdayhttps://t.co/SrneQnQ6o4
— Bahrain News Agency (@bna_en) April 12, 2024
ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിൽ ഏപ്രിൽ 15, തിങ്കളാഴ്ച വൈകീട്ട് മുതൽ ഏപ്രിൽ 16, ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ബഹ്‌റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."