മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കും: ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി
ജിദ്ദ: നിരവധി പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും താങ്ങും തണലുമായി 23 വര്‍ഷം പിന്നിട്ട ജിദ്ദ മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെഎംസിസി മെമ്പര്‍മാരെയും അനുഭാവികളെയും അംഗങ്ങളാക്കി പദ്ധതി വിജയിപ്പിക്കാന്‍ ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കെഎംസിസി കുടുംബ സുരക്ഷ പദ്ധതികളില്‍ മരണം, ചികിത്സ, വിദ്യാഭ്യാസം, പ്രവാസ വിരാമം, പെന്‍ഷന്‍ ഉള്‍പ്പെടെ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകുന്നത് പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കുന്നതിന് മണ്ഡലം, പഞ്ചായത്ത് മുനിസിപ്പല്‍ തല കോര്‍ഡിനേറ്റര്‍മാരെ യോഗം തെരെഞ്ഞെടുത്തു. ടി. ടി ഷാജഹാന്‍, ഹംദാന്‍ ബാബു എന്നിവരാണ് കോട്ടക്കല്‍ മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍. കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മുഹമ്മദ് ജാബിറിനു അപേക്ഷ ഫോറം നല്‍കി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ നിര്‍വഹിച്ചു.
ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് പ്ലാറ്റി!നം ജൂബിലി ആഘോഷത്തിന് യോഗം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. റമദാനില്‍ റിലീഫ് പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു.
ബാഗ്ദാദിയ്യ ഇമ്പീരിയല്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. പി. എ റസാഖ് വെണ്ടല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്ദീന്‍ എടയൂര്‍, അന്‍വര്‍ സാദത്ത് കുറ്റിപ്പുറം, ഷാജഹാന്‍ പൊന്മള, ഹംദാന്‍ ബാബു കോട്ടക്കല്‍, കുഞ്ഞാലി കുമ്മാളില്‍, സൈനുദ്ധീന്‍ കോടഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും എം. പി ഹംദാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."