വര്‍ഗീയ വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി യൂത്ത് ലീഗ്
കോഴിക്കോട്: പി.സി.ജോര്‍ജിന്റെ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരേ മുസ്ലിം യൂത്ത് ലീഗും രംഗത്ത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തിയത്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.
കച്ചവടം ചെയ്യുന്ന മുസ്ലിംകള് പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലിംകള് ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങിയ ഗൗരവമായ നുണയാരോപണങ്ങളാണ് പി.സി. ജോര്‍ജ് പ്രസംഗിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വര്‍ഗീയ വിദ്വേഷത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയും ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."