പ്രതിഷേധവും സംഘര്‍ഷവും: ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്റാഈല്‍
തെല്‍ അവീവ്: ഫലസ്തീനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് അറബ് വംശജര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതോടെ ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്റാഈല്‍. നഗരത്തില്‍ കാറുകളും മറ്റും തീയിട്ടു. 12 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇസ്റാഈല്‍ അതിക്രമത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 40 ആയി. തിരിച്ചടിയായി ഇരുനൂറോളം മിസൈലുകള്‍ ഇസ്റാഈലിലേക്ക് വിട്ടുവെന്ന് ഫലസ്തീന് സംഘടനയായ ഹമാസ് പറഞ്ഞു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോഡ് നഗരത്തില്‍ അറബ് ഇസ്റാഈലുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പൊലിസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ ഗ്രനേഡെറിഞ്ഞ് പൊലിസ് നേരിട്ടു. ഇതിനിടയില്‍ കാറുകള്‍ക്ക് തീയിടുകയും ചെയ്തു.
നിരവധി കച്ചവടസ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിട്ടിട്ടുണ്ടെന്ന് ഇസ്റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനെതിരെയുള്ള ആക്രമണം ഇസ്റാഈല്‍ ന്യൂനപക്ഷമായ അറബികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ അധിനിവേശ പ്രതിഷേധങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."