ഇസ്‌റാഈലിലേക്ക് ഇരുനൂറിലധികം റോക്കറ്റുകള്‍ വിട്ടെന്ന് ഹമാസ്; 5 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇരുനൂറില്‍ അധികം മിസൈലുകള്‍ തൊടുത്തുവെന്ന് ഫലസ്തീന്‍ പോരാളി സംഘടയായ ഹമാസ്. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന് മറുപടിയായാണ് മിസൈലുകള്‍ വിട്ടതെന്ന് ഹമാസ് പ്രതികരിച്ചു. തെല്‍ അവീവ്, ബീര്‍ഷേവ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ് മിസൈലുകള്‍ തൊടുത്തത്.
അതേസമയം, ഹമാസിന്റെ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. 2014 നു ശേഷം ഏറ്റവും സംഘര്‍ഷഭരിതമായ അവസ്ഥയാണ് ഇരുപ്രദേശങ്ങളും തമ്മിലുള്ളത്. റോക്കറ്റുകള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഗസ്സയിലെ 9 നില കെട്ടിടത്തിലേക്ക് ഇസ്‌റാഈല്‍ മിസൈല്‍ പതിച്ചതിനു പിന്നാലെയാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഹമാസ് പറഞ്ഞു. നിരവധി മിസൈലുകള്‍ ഈ കെട്ടിടത്തിലേക്ക് പതിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതിനകം 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. 220 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഹമാസ് ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ വ്യക്തമാക്കുന്നത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മലയാളി കെയര്‍ടേക്കറായ സൗമ്യ സന്തോഷും പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."