HOME
DETAILS

ഭോപാൽ ദുരന്തം: ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹരജി സുപ്രിം കോടതി തള്ളി

  
backup
March 14 2023 | 06:03 AM

national-bhopal-gas-tragedy-in-supreme-court-big-setback-for-centre


ന്യൂഡൽഹി: ഭോപാൽ വിഷവാതക ദുരന്ത ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാറിന്റെ തിരുത്തൽ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്ന് കോടതി പറഞ്ഞു. ദുരന്ത ബാധിതരുടെ പേരിൽ ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാറിന്റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. ജനുവരി 12ന് തിരുത്തൽ ഹരജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് കമ്പനി നൽകിയിരുന്നത്. മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത 1984 ലെ ദുരന്തത്തിന്റെ ഇരകൾക്ക്, യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
2010ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. 1989ലെ ഒത്തുതീർപ്പിന്റെ സമയത്ത് മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാർഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസായിരുന്നു എതിർകക്ഷി. ഈ വിധിക്ക് എതിരെ കേന്ദ്രം നൽകിയ പുനഃപരിശോധന ഹരജി നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. 1984 ഡിസംബര്‍ രണ്ടിന് രാത്രി അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിനിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി. തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ സംഭരണിയില്‍ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റില്‍ നിന്ന് ഏതാണ്ട് 40 ടണ്‍ അപകടകരമായ വാതകമാണ് ചോര്‍ന്നത്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ പ്ലാന്റ് നമ്പര്‍ സിയിലായിരുന്നു ദാരുണമായ സംഭവം.

42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പര്‍ 610ല്‍ വെള്ളം കയറിയപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷത്തിലേക്ക് ഉയരുന്ന വിഷാംശമുള്ള വാതകം പുറന്തള്ളുന്ന ഒരു രാസപ്രവര്‍ത്തനം ഉണ്ടായി. വാതകമേഘത്തില്‍ വിഷവാതമായ മീഥൈല്‍ ഐസോസൈനേറ്റിന് പുറമെ കാര്‍ബണ്‍ മോണോക്‌സൈഡും, ഹൈഡ്രജന്‍ സയനൈഡും മറ്റ് വാതകങ്ങളും ഉള്‍പ്പെടും. ഇവയെല്ലാം തന്നെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അങ്ങേയറ്റം വിഷമുള്ളതാണ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലും അധികം ആണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  25 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  29 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago