HOME
DETAILS

കര്‍ഷകര്‍ വീണ്ടും തെരുവിലിറങ്ങുന്നു; മഹാരാഷ്ട്രയിലെ ജാഥയില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍, താണ്ടുന്നത് 175 കിലോമീറ്റര്‍

  
backup
March 14 2023 | 08:03 AM

national-farmers-on-long-march-yet-again-in-maharashtra

മുംബൈ: ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാറിന് വെല്ലുവിളിയായി മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ കാല്‍നട ജാഥ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഞായറാഴ്ച നാസികിലെ ദിന്‍ഡോറിയില്‍ നിന്ന് ആരംഭിച്ച ജാഥ ഈ മാസം 23ന് മുംബൈയില്‍ ബജറ്റ് സെഷന്‍ നടക്കുന്ന വിദ്യാഭവന്‍ കോംപ്ലക്‌സിന് സമീപമാണ് അവസാനിക്കുക. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയിലുള്ള ഒരു നീക്കവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് സമരക്കാര്‍ അറിയിച്ചു.

സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, കര്‍ഷകരുടെ വൈദ്യുത ബില്ല് എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഈടാക്കുക, പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, കൃഷിനാശങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്. 175 കിലോമീറ്റര്‍ താണ്ടിയുള്ള ജാഥയില്‍ കര്‍ഷകരെ കൂടാതെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ പങ്കെടുക്കും.

മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ ജെ.പി ഗാവിത് ആണ് ജാഥ നയിക്കുന്നത്. പാര്‍ട്ടി കൊടിയില്‍ സവാളക്ക് മിനിമം എം.എസ്.പി നല്‍കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് ആളുകള്‍ ജാഥയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റോഡില്‍ സവാള വിതറുകയും ചെയ്തു.

സി.പി.എം അധികാരത്തിലില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഗാവിത് പറഞ്ഞു. 'സി.പി.എം കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലില്ല. എന്നാല്‍ ജനങ്ങളുടെ പിന്തുണ കൊണ്ട് തന്നെ ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടും. പൊതു സമൂഹത്തിന് ദോഷം വരുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ല,' അദ്ദേഹം പറഞ്ഞു.

ജില്ലാ ഗാര്‍ഡിയന്‍ മന്ത്രി ദാദാ ഭൂസേ ചൊവ്വാഴ്ച പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം സവാളക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു.

2018ലും സി.പി.ഐ.എമ്മിന്റേയും കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ നാസികില്‍ നിന്ന് മുംബൈയിലേക്ക് കര്‍ഷക സമരം നടത്തിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളുക, വനഭൂമി ആദിവാസി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങളായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഈ സമരത്തില്‍ പങ്കെടുത്തത്. നാസിക്കില്‍ നിന്ന് 2018 മാര്‍ച്ച് ആറിനായിരുന്നു അന്ന് സമരം ആരംഭിച്ചത്.

2017ല്‍ അഖിലേന്ത്യാ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ അന്നത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതാണ് 2018ലെ കര്‍ഷക സമരത്തിന് കാരണം. 2017-18 കാലഘട്ടത്തില്‍ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തിരുന്നു.

എന്നാല്‍ അന്നത്തെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും അവ നടപ്പിലാക്കാന്‍ ആറ് മാസം സമയം ചോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉറപ്പുകള്‍ എഴുതി വാങ്ങി അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. 2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, വനാവകാശ നിയമം സര്‍ക്കാര്‍ ആറ് മാസത്തിനകം നടപ്പിലാക്കും, താങ്ങുവില നിശ്ചയിക്കാന്‍ കിസാന്‍ സഭ പ്രതിനിധികള്‍ക്കും പങ്കാളിത്തമുണ്ടാകും, ഉറപ്പുകള്‍ പാലിക്കുന്നത് നടപ്പാക്കാന്‍ ആറംഗ സമിതി നിലവില്‍ വരും തുടങ്ങിയവയാണ് അന്ന് നല്‍കിയ ഉറപ്പുകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിച്ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  7 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  7 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  7 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  7 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  7 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  8 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  9 hours ago