പ്രതിസന്ധികളില്ല, നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കെ സുധാകരന്
തിരുവനന്തപുരം: നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നോട്ടിസിന്റെ കാര്യങ്ങള്‍ സംസാരിച്ചുവെന്നും കത്ത് നല്‍കിയത് നല്ല ഉദ്ദേശത്തോടെയാണെന്നും കെ സി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സുധാകരന് പറഞ്ഞു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. പ്രതിസന്ധി രൂക്ഷമായതോടെ കെ.സി വേണുഗോപാല്‍ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. രാഹുല്‍ ഗാന്ധിയൊഴികെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും യോഗത്തില്‍ പങ്കെടുത്തു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എം.പിമാരും യോഗത്തെ അറിയിച്ചു.
കെ.മുരളീധരനും എം.കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നല്കിയതും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് എഐസിസി നേതൃത്വം എംപിമാരോടും കെ.സുധാകരനോടും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."