വിജേഷ് പിള്ളയുടെ പരാതിയില്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. വിജേഷ് പിള്ള കണ്ണൂര്‍ സ്വദേശിയായത് കൊണ്ടാണ് അന്വേഷണം കണ്ണൂര്‍ യൂണിറ്റിന് നല്‍കിയത്. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാംഞ്ചിനെ കൊണ്ട് കേസെടുപ്പിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ ദൂതനായി ചെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഡിജിപിക്ക് ഇമെയില്‍ വഴി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് നടപടി.
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായുള്ള സ്വപ്നയുടെ പരാതിയില്‍ കര്‍ണാടക പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സ്വപ്നയെ കണ്ടതും സംസാരിച്ചതും വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നായിരുന്നു വിജേഷ് പിള്ളയുടെ വിശദീകരണം.
സാധാരണയായി ഡി.ജി.പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലെങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലിസ് മേധാവിക്കാണ് കൈമാറുന്നത്. കീഴ്വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."