HOME
DETAILS
MAL
സിൽവർലൈൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി
backup
May 05 2022 | 03:05 AM
മലപ്പുറം
ഇടതു സർക്കാരിനെതിരേ വോട്ടിലൂടെ പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ വന്നെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളം സമരങ്ങൾകൊണ്ടും പ്രക്ഷോഭങ്ങൾകൊണ്ടും കൊടുമ്പിരികൊള്ളുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിൽവർ ലൈൻ ഉൾപ്പെടെ ജനവിരുദ്ധ ഭരണത്തിന്റെ പ്രകടമായ സംഭവവികാസങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സിൽവർ ലൈൻ കടന്നുപോകുന്ന മണ്ഡലം കൂടിയാണ് തൃക്കാക്കര. ഇവിടെയുള്ള ജനങ്ങൾ സർക്കാരിനെതിരേ പ്രതികരിക്കാൻ അവസരം കാത്തിരിക്കുകയാണ്.
മുസ്‌ലിം ലീഗ് ശക്തമായി തന്നെ പ്രചാരണരംഗത്തുണ്ടാകും. വൈകാതെ യു.ഡി.എഫ് കൺവെൻഷൻ നടക്കും. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."