ഓട്ടിസം ബാധിച്ച കുട്ടിക്ക് പിതാവിന്റെ മൃഗീയ പീഡനം; ഇനിയും ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കണമെന്നാണോ? വായിക്കണം ഈ കുറിപ്പ്
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ മൃഗീയമായി മര്‍ദിച്ച പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ചെറളായിക്കടവിലെ സുധീറിനെയാണ് പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് ഭാര്യ മൊഴി നല്‍കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവരുടെ മൊഴിതന്നെയാണ് സുധീറിന് കുരുക്കായതും.
എന്നാല്‍ അറസ്റ്റും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ പിതാവെഴുതിയ വാട്‌സാപ്പ് കുറിപ്പ് ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. മട്ടാഞ്ചേരി സംഭവം പൊതുസമൂഹം, രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ട വിഷയമാണിതെന്നും അല്ല അടിയന്തിരമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കില്ല, ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും വായിക്കണം ഈ കുറിപ്പ്, അധികൃതര്‍ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം.
കുറിപ്പ്
മട്ടാഞ്ചേരി സംഭവം പൊതുസമൂഹം, രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ട വിഷയമാണിത്, അല്ല അടിയന്തിരമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കില്ല, ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും,
ജീവിതകാലം മുഴുവന്‍ ലോക്ഡൗണ്‍ സമാനമായി ജീവിതയാത്രയില്‍
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പുറംലോകം കാണാതെ ഒറ്റമുറിക്കുള്ളില്‍ അടച്ചിരിക്കുന്ന രണ്ടു ലക്ഷത്തോളം വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുടെയും ദുരനുഭവത്തിന്റെ നേര്‍ചിത്രമാണിത്.
ആ അഛച്ചന്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല, പക്ഷെ
ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ ഒരിക്കലും അടച്ചിടാന്‍ പറ്റില്ല അയല്‍പക്കത്തോ ബന്ധുവീട്ടിലോ അവര്‍ക്ക് പോകാന്‍ അനുവാദമില്ലാതെ തടഞ്ഞ് വെക്കുന്നു.
മറ്റു കുട്ടികളോടപ്പം കളിക്കാനും സാധിക്കില്ല. സ്വാഭാവികമായും കുട്ടികള്‍ അക്രമസക്തരാകും. ചെറിയ കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുടെ ആരോഗ്യം വെച്ച് അവരെ കണ്‍ട്രോള്‍ ചെയ്യാം. എന്നാല്‍ വലുതായാല്‍ ഒരിക്കലും സാധിക്കില്ല.
ഓട്ടിസം, മെന്റല്‍റിട്ടാര്‍ ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവസ്ഥയിലുള്ളവരെ 25 ശതമാനം പേരെ മാത്രമെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കൂ.
കോവിഡ് മഹാമാരി കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്നവര്‍ ആരെന്ന് ചോദിച്ചാല്‍ ഈ കുടുംബംഗങ്ങളാണ്.
ദിവസകൂലിക്ക് ജോലിക്ക് പോകുന്ന 65 ശതമാനം പേരുടെയും വരുമാനം മാര്‍ഗം നില്‍ക്കുമ്പോള്‍ കിടപ്പിലായവരും അപസ്മാര രോഗമുള്ളവരും മറ്റു അസുഖമുള്ളവര്‍ക്കും സ്ഥിരമായി വലിയ വില കൊടുത്ത് മരുന്നു കൊടുക്കേണ്ടി വരുമ്പോള്‍ ആ കുടുംബനാഥന്‍ എന്ത് ചെയ്യും?
ഭക്ഷണമോ മറ്റു കാര്യങ്ങളെല്ലാം നല്‍കുന്നുണ്ടെങ്കിലും മേല്‍ പറഞ്ഞ കാര്യങ്ങളില്‍ അതീവ ജാഗ്രത കൊടുക്കേണ്ടതില്ലേ?
നീന്തല്‍ പോസ്റ്റലില്‍ പഠിക്കാന്‍ പറ്റില്ലല്ലോ, അത് പോലെത്തന്നെയാണ് ഈ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം അവര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്താല്‍ത്തന്നെ ദിവസങ്ങളോളമേടുക്കും ഒരു ചെറിയ കാര്യം ചെയ്ത് പഠിക്കാന്‍,
കോവിഡ് കാലത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അവരുടെ സങ്കേതത്തില്‍ പോകാനും കളിക്കാനും
സാധിക്കണം അതിനുള്ള അവസരമാണ് അടിയന്തിരമായി ഉണ്ടാക്കേണ്ടത്.
അത് പോലെത്തന്നെ അവരുടെ രക്ഷിതാക്കളുടെ മാനസിക ശാരീരിക സാമ്പത്തിക പ്രയാസങ്ങളുടെ കാര്യത്തിലുണ്ടാകുന്ന പരിഗണന നല്‍കേണ്ടതും അടിയന്തിരമാണ്.
ഒരു കാര്യം കൂടി പറയട്ടെ തെറ്റ് ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍, ആയമാര്‍, അംഗന്‍വാടി വര്‍ക്കേര്‍സ് താഴെ തട്ടിലുള്ളവര്‍ക്കറിയാവുന്ന മുകളിലെത്തിച്ച് അതിന് പരിഹാരം കാണാനുള്ള സത്വരനടപടികളാണ് ആദ്യം വേണ്ടത്.
അവരുടെ അവകാശങ്ങളായ വികലാംഗ പെന്‍ഷന്‍, ആശ്വാസ കിരണം, ബസ്,ട്രെയിന്‍ കണ്‍സെഷന്‍, സ്‌കോളര്‍ഷിപ്പ്, തുടങ്ങിയ ആരോഗ്യ വിദ്യഭ്യാസ സാമൂഹ്യസുരക്ഷ സംവിധാനങ്ങള്‍ നല്‍കി ഒപ്പമുണ്ടെന്ന പരിഗണനകളാണ് അവര്‍ക്ക് നല്‍കേണ്ടത്.
അതിന് പൊതുസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ഒരു ഭിന്നശേഷിക്കാരന്റെ പിതാവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."