HOME
DETAILS
MAL
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം; തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും പ്രധാനമന്ത്രി
backup
May 15 2021 | 10:05 AM
ന്യുഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.
ഗ്രാമീണ മേഖലകളിലെ ചികിത്സാസംവിധാനങ്ങള്‍ കൂട്ടണം. വാക്സിനേഷന് നിരക്കും, ഓക്സിജന്‍ ലഭ്യതയും വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറുകള്‍ക്കിടെ 3,26,098 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,890 പേര് രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."