HOME
DETAILS

ഫലസ്തീന്‍ ഉയര്‍ത്തുന്ന  മാനവിക ചിന്തകള്‍

  
backup
May 15 2021 | 18:05 PM

545465845-2021
 
 
ഫലസ്തീന്‍ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്കും ഗസ്സയും ചേര്‍ന്ന അവരുടെ രാഷ്ട്രത്തിന്റെ മൊത്ത വിസ്തീര്‍ണം 6,020 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ ഗസ്സ മുനമ്പ്  കേവലം 365 ചതുരശ്ര കിലോമീറ്ററിലും നാലു ലക്ഷം പേരെ ഇസ്‌റാഈല്‍ അനധികൃതമായി കുടിയിരുത്തിയ വെസ്റ്റ് ബാങ്ക് 5,655 ചതുരശ്ര കിലോമീറ്ററിലുമായി സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയുടെ വലിപ്പമുള്ള ഗസ്സയാണ് പതിറ്റാണ്ടുകളായി ഇസ്‌റാഈലിന്റെ ആയിരക്കണക്കിനു ബോംബ്‌വര്‍ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍-ഇസ്‌റാഈല്‍ അച്ചുതണ്ടിന്റെ അത്യന്താധുനിക യുദ്ധവൈദഗ്ധ്യത്തിനെതിരേ കല്ലും കവണയുമേന്തി സന്ധിയില്ലാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ട ഒരു ജനത അതുവഴി ലോകചരിത്രത്തിലെ ഏറ്റവും വലിയ ധീരപോരാളികളായി മാറുകയാണ്.
 
ലോകമെമ്പാടുമുള്ള യഹൂദ മതസ്ഥരുടെ തുരുത്തായാണ് ഇസ്രാഈല്‍ സ്വന്തം രാജ്യത്തെ വിഭാവനം ചെയ്യുന്നത്. ഒരു ന്യായവും അവകാശപ്പെടാനില്ലാത്ത ക്രൂരമായ അധിനിവേശത്തിനും ആക്രമണങ്ങള്‍ക്കും പതിവുപോലെ മതവും ചരിത്രവും ഭൂതകാലവുമൊക്കെയായി കെട്ടുപിണഞ്ഞു കിടക്കുന്ന ആഖ്യാനങ്ങള്‍ അവര്‍ നല്‍കുന്നുണ്ട്. ഫാസിസം തങ്ങളോട് ചെയ്തതിനെ അവര്‍ പദാനുപദം അനുകരിക്കുകയാണ്.
 
യഹൂദരും ചരിത്രവും
 
ലോകത്തിലെ ആദ്യ വേദക്കാരും സെമിറ്റിക് മതവും തങ്ങളാണെന്ന് യഹൂദ മതവിശ്വാസികള്‍ കരുതുന്നു. ക്രിസ്തുവിന് ഒരു സഹസ്രാബ്ദം മുന്‍പുതന്നെ മതമെന്ന നിലയില്‍ ജൂതായിസം രാഷ്ട്രീയ അധികാരമുറപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ആഗമനം സ്വാഭാവികമായും വിശ്വാസങ്ങള്‍ക്കിടയില്‍ മത്സരത്തിനു വഴിയൊരുക്കിയതായി കാണാം. ജൂതകോടതി വിചാരണ നടത്തി യേശുവിനെ കുരിശിലേറ്റുന്നതില്‍ അതു കലാശിച്ചുവെന്ന് കരുതപ്പെടുന്നു. യേശുവിന്റെ അനുഗാമികളും പ്രമുഖ സുവിശേഷകരുമായ മാത്യു, മാര്‍ക്ക്, ലൂക്ക, ജോണ്‍ തുടങ്ങിയവര്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
 
യേശുവിനെ കുരിശേറ്റിയവര്‍ എന്ന മുദ്ര ജൂതലോകത്തിനു വലിയ ബാധ്യതയായി. ലോകമെങ്ങും അവര്‍ പ്രതികാരത്തിനിരയായി. ആന്റി സെമിറ്റിസം എന്ന പേരിലതറിയപ്പെട്ടു. അധികാര ചിഹ്നങ്ങളും ജറൂസലമിലെ സോളമന്‍ ടെംപിളുമടക്കം റോമന്‍ സൈന്യാധിപനായ ടൈറ്റസിന്റെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടു. യഹൂദര്‍ ലോകമെമ്പാടുമായി ചിതറിപ്പോയി. എ.ഡി 637 മുതല്‍ അറബ് മുസ്‌ലിം ലോകത്തിന്റെ മുന്നേറ്റം തുടങ്ങി. 1917 വരെ വലിയ ഇളക്കമില്ലാതെ ഖലീഫ ഉമവി അബ്ബാസി ഒട്ടോമന്‍ സാമ്രാജ്യങ്ങളിലൂടെ അതു തുടര്‍ന്നു. മുസ്‌ലിം സാമ്രാജ്യങ്ങളില്‍ ജൂതന്‍മാര്‍ സമാധാനപൂര്‍വം കഴിഞ്ഞുപോന്നിരുന്നു. കുരിശുയുദ്ധത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ മുസ്‌ലിംകള്‍ക്ക് യഹൂദര്‍ പിന്തുണ നല്‍കി. 1965ല്‍ വത്തിക്കാന്‍, നോസ്ട്ര എയ്‌ത്തേറ്റ് എന്ന വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. യേശു കുരിശിലേറിയതുമായി ബന്ധപ്പെട്ട് ആധുനിക കാലത്തെ യഹൂദരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കുരിശിലേറ്റുന്ന കാലത്തെ മുഴുവന്‍ ജൂതര്‍ക്കും അതില്‍ പങ്കില്ലെന്നും അതില്‍ പരസ്യമായി വിശദീകരിച്ചു.
 
കഥ മാറുന്ന ഇരുപതാം നൂറ്റാണ്ട്
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിനു ശേഷം റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ പകപോക്കലിനും വംശീയ ഉന്മൂലനത്തിനും ജൂതര്‍ ഇരയായി. ഇതേതുടര്‍ന്ന് ഏലിയ എന്നപേരില്‍ ജൂതന്‍മാര്‍ ഫലസ്തീനിലേക്ക് സംഘടിത കുടിയേറ്റമാരംഭിച്ചു. മുസ്‌ലിംകള്‍ അഭയം നല്‍കാന്‍ സന്നദ്ധരായി. ഒന്നാംലോക മഹായുദ്ധത്തില്‍ ബ്രിട്ടനോട് ഒട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടു. ജൂതര്‍ കളംമാറ്റി ചവിട്ടി. പിന്തുണ ബ്രിട്ടനു നല്‍കി. 1917ല്‍ വിചിത്രമായ ബാല്‍ഫണ്‍ പ്രഖ്യാപനത്തിലൂടെ ബ്രിട്ടന്‍ അസമാധാനത്തിനു വിത്തുപാ
കി. തങ്ങള്‍ക്ക് അധികാരമില്ലാത്ത അന്യനായ അറബിയുടെ ഭൂമി ബ്രിട്ടന്‍ മൂന്നാംകക്ഷിയായ യഹൂദര്‍ക്ക് നല്‍കുന്നതായിരുന്നു ബാല്‍ഫണ്‍ വിളംബരം. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന്റെ കാലത്ത് ജൂതകുടിയേറ്റം പല മടങ്ങായി മാറി. അറബികളും യഹൂദരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങി.
രണ്ടാംലോക മഹായുദ്ധാനന്തരം 1948 മെയ് 14ന് യു.എന്‍, ഇസ്‌റാഈല്‍ രാജ്യം പ്രഖ്യാപിച്ചു. അവിഭക്ത ഫലസ്തീനിന്റെ 55 ശതമാനം ഇസ്രാഈലിനും ബാക്കി അറബികള്‍ക്കും എന്നതായിരുന്നു കരാര്‍. ജനസംഖ്യയുടെ 90 ശതമാനം വരുന്ന അറബികള്‍ വലിയ പ്രതിഷേധമുയര്‍ത്തി. ഇന്ത്യയുള്‍പ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഫലസ്തീനിനെ പിന്തുണച്ചു.
അറബികളുടെ പ്രതിഷേധത്തില്‍ പിന്നോക്കംപോയ ഇസ്‌റാഈലിന്റെ രക്ഷയ്ക്ക് അമേരിക്കയും ബ്രിട്ടനുമെത്തി. തുടര്‍ന്ന് അറബികളുടെ 20 ശതമാനം ഭൂമികൂടി പിടിച്ചെടുത്താണ് ആ സംഘര്‍ഷം അവസാനിച്ചത്. ഏഴു ലക്ഷം അറബ് വംശജര്‍ പിറന്ന മണ്ണില്‍നിന്ന് നിഷ്‌കാസിതരായി. വന്‍ ശക്തിയായ അമേരിക്കയുടെയും സഖ്യശക്തികളുടെയും രാഷ്ട്രീയ, സൈനിക പരിലാളനയില്‍ ഇസ്‌റാഈല്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു. 1967ല്‍ നടന്ന യുദ്ധത്തില്‍ ഗസ്സ മുനമ്പും ഗോലാന്‍കുന്നും സീനായ് ഉപദ്വീപും വെസ്റ്റ് ബാങ്കും കൂടി ഇസ്രാഈല്‍ കൈയേറി. അതോടെ അറബികള്‍ പത്തു ശതമാനത്തില്‍ താഴെ ഭൂമിയിലേക്ക് ഒതുക്കപ്പെട്ടു.
 
ജനകീയ പ്രതിരോധങ്ങള്‍
 
ജനിച്ച മണ്ണില്‍ തങ്ങളെ അഭയാര്‍ഥികളാക്കിയും പട്ടിണിക്കിട്ട്, ചികിത്സയും പാര്‍പ്പിടവും വിദ്യാഭ്യാസവും നിഷേധിച്ച് കൊല്ലാകൊല ചെയ്യുന്നതുമായ പൈശാചികതയ്‌ക്കെതിരേ ഫലസ്തീനികളും സംഘടിച്ചുതുടങ്ങി. 1964 മെയ് 28നു ഫലസ്തീന്‍ ലിബറൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) രൂപീകൃതമായി. ഇതേതുടര്‍ന്ന് 1959 ഒക്ടോബറില്‍ രൂപീകരിച്ച ഫത്ത പാര്‍ട്ടിയും 1967 ഡിസംബറില്‍ ഉദയംചെയ്ത പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദ ലിബറൈസേഷന്‍ ഓഫ് ഫലസ്തീനും 1987ല്‍ ബീജാവാപം ചെയ്യപ്പെട്ട ഹമാസും പി.എല്‍.ഒക്കു കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു.
പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്ത് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവേശനായകനായി. 1987ല്‍ ആദ്യ ഇന്‍തിഫാദ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് സമാധാനത്തിനു വേണ്ടിയുള്ള അഭ്യുദയകാംക്ഷികളുടെ നിരന്തര പ്രേരണ മുന്‍നിര്‍ത്തി അമേരിക്കന്‍ മധ്യസ്ഥത അംഗീകരിച്ച് യാസര്‍ അറഫാത്ത് ചര്‍ച്ചകള്‍ക്കു തയാറായി. 1993 ഓസ്‌ലോ അക്കോര്‍ഡ് രൂപപ്പെട്ടു. ഫലസ്തീന്‍ ഇസ്‌റാഈലിനെ അംഗീകരിക്കാനും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗസ്സയും വെസ്റ്റ് ബാങ്കുമടങ്ങുന്ന ഫലസ്തീന്‍ പ്രഖ്യാപിക്കാനും കരാര്‍ ഉടമ്പടി ചെയ്തു. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനും തീരുമാനിച്ചു.
 
എന്നാല്‍ 1998ല്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തിലുള്ള ടെംപിള്‍ മൗണ്ട് ബിലീവേഴ്‌സ് യൂനിറ്റിയും വംശീയശുദ്ധീകരണം ലക്ഷ്യമിടുന്ന ഭീകരസംഘമായ ഇയാലും ചേര്‍ന്ന് രംഗം വഷളാക്കി. ബെയ്‌ലിങ് പോള്‍ കേന്ദ്രീകരിച്ച് സോളമന്‍ ക്ഷേത്രം പുനരുദ്ധരിക്കാനും ഹറം ഷരീഫും അല്‍ അഖ്‌സയും ഡോം ഓഫ് റോക്കും തകര്‍ക്കാനും ആഹ്വാനം ചെയ്ത മുന്നേറ്റത്തെ ഫലസ്തീനികള്‍ ചെറുത്തു. ഇതോടെ ഓസ്‌ലോ കരാര്‍ പഴങ്കഥയായി. ശേഷം അനധികൃത കുടിയേറ്റം ഇസ്‌റാഈല്‍ പൂര്‍വാധികം ശക്തിപ്പെടുത്തി. രണ്ടാം ഇന്‍തിഫാദ പ്രഖ്യാപി
ക്കപ്പെട്ടു.
ഫലസ്തീനികളുടെ അവശേഷിക്കുന്ന ചെറുചത്വരത്തിലേക്ക് ഇടിച്ചുകയറി അനധികൃത കുടിയേറ്റങ്ങളും രക്തമുറയുന്ന ക്രൂരതകളും തുടര്‍ക്കഥയാക്കുന്ന ഇസ്‌റാഈലിന്റെ മനുഷ്യത്വവിരുദ്ധത വീണ്ടുമൊരു രക്തചൊരിച്ചിലിനു കൂടി ഈ മണിക്കൂറുകളില്‍ വേദിയൊരുക്കിയിരിക്കുന്നു.
 
തെമ്മാടി രാഷ്ട്രമോ?
 
യു.എന്‍ ആര്‍ട്ടിക്കിള്‍ 39, 40 പ്രകാരം ജനറല്‍ അസംബ്ലി പാസാക്കിയ 65 പ്രമേയങ്ങള്‍ നാളിതുവരെ ഇസ്‌റാഈല്‍ ലംഘിച്ചിട്ടുണ്ട്. 2006നും 2013നുമിടയില്‍ മാത്രം 45 മനുഷ്യാവകാശ ക്രമപ്രശ്‌നങ്ങള്‍ യു.എന്‍ ഉയര്‍ത്തിയത് ഇസ്‌റാഈല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. 2018നും 2020നുമിടയില്‍ യു.എന്‍ പാസാക്കിയ 60 അപലപന മെമ്മോകളില്‍ 50ലധികവും ഏറ്റുവാങ്ങിയത് ഇസ്‌റാഈലാണ്. ഉത്തര കൊറിയയും മ്യാന്‍മറുമൊക്കെ നാലില്‍ താഴെ തവണ മാത്രമാണ് വിമര്‍ശിക്കപ്പെട്ടത്. കേവലം ഒരു പ്രമേയലംഘനത്തിന്റെ പേരില്‍ ഇറാനും ഇറാഖും അഫ്ഗാനും 
ക്യൂബയും ഉത്തര കൊറിയയുമൊക്കെ കിരാതമായ ആക്രമണങ്ങളും വന്‍ സാമ്പത്തിക തകര്‍ച്ചയും നേരിട്ടപ്പോള്‍ ഇസ്‌റാഈലിനെതിരായ നടപടികള്‍ എന്നും അമേരിക്ക വീറ്റോ ചെയ്തുപോരുന്നു. ചെറുതും വലുതുമായ മുഴുവന്‍ രാജ്യങ്ങള്‍ക്കും തുല്യപരിഗണനയും നീതിയുമെന്ന യു.എന്‍ ചാര്‍ട്ടര്‍ പ്രഖ്യാപനം ഇസ്‌റാഈലെന്ന താന്തോന്നിക്കു മുന്നില്‍ കോമഡിയായി മാറുന്നു.
 
ഇന്ത്യന്‍ നിലപാട്
 
ഗാന്ധി മുതലുള്ള ദേശീയ നേതാക്കള്‍ ഇസ്‌റാഈല്‍ പിറവിയെ ശക്തിയായി എതിര്‍ത്തുപോന്നിരുന്നു. ഇസ്‌റാഈലിനു വേണ്ടി നെഹ്‌റുവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് നിരാശനാ
കേണ്ടി വന്നിട്ടുണ്ട്. ഇന്ദിരയും രാജീവും പുലര്‍ത്തിയ സവിശേഷ ബന്ധം 2008ല്‍ 20 മില്യണ്‍ ഡോളറും 2012ല്‍ 10 മില്യന്‍ ഡോളറും സാമ്പത്തിക സഹായമനുവദിച്ചാണ് മന്‍മോഹന്‍ നില നിര്‍ത്തിയത്. ഫലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അവിടുത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങി.
മുസ്‌ലിം വിരുദ്ധതയിലും വിഷംചീറ്റുന്ന വര്‍ഗീയതയിലും രക്ഷാമാര്‍ഗം കണ്ടെത്തുന്ന തീവ്ര വലതുപക്ഷ വിധ്വംസക ശക്തികളും രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്നവരും പതിവുപോലെ ഈ വിഷയവും തങ്ങളുടെ ഇംഗിതമനുസരിച്ച് ആഘോഷിക്കുന്നുണ്ട്. ഇരയാക്കപ്പെടുന്നവരുടെ മതം നോക്കി വിഷയത്തിലുള്ള തങ്ങളുടെ മതം രൂപപ്പെടുത്തുന്ന പ്രാകൃത മനസുകളോട് നമുക്ക് സഹതപിക്കാം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  11 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  12 hours ago