'വിവരങ്ങള്‍ ചോര്‍ത്തി'; മനീഷ് സിസോദിയക്കെതിരേ പുതിയ കേസെടുത്ത് സി.ബി.ഐ
ന്യൂഡല്‍ഹി: ജയിലിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് സിബിഐ.
ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂനിറ്റിന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ചാണ് പുതിയ കേസ്. 2015 ലാണ് ആം ആദ്മി സര്‍ക്കാര്‍ അഴിമതി തടയല്‍ ലക്ഷ്യമിട്ട് ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിക്കുന്നത്.
ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസ്. രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സിബിഐ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സിസോദിയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം സിസോദിയ്‌ക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാള്‍ ആരോപിച്ചു. സിസോദിയയ്‌ക്കെതിരെ വ്യജ കേസുകള്‍ ചുമത്തി അദ്ദേഹത്തെ ദീര്‍ഘകാലത്തേക്ക് കസ്റ്റഡിയിലാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും ഇത് രാജ്യത്തിന് സങ്കടകരമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
PM’s plan is to slap several false cases against Manish and keep him in custody for a long period. Sad for the country! https://t.co/G48JtXeTIc
— Arvind Kejriwal (@ArvindKejriwal) March 16, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."