കരിപ്പൂരിൽ ആഭ്യന്തര സർവിസുകൾ വർധിപ്പിക്കും: എയർപോർട്ട് ഡയരക്ടർ ഭൂമി ഏറ്റെടുക്കലിന് അടുത്തയാഴ്ച ചർച്ച
കൊണ്ടോട്ടി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു വർഷത്തിനകം ആഭ്യന്തര സർവിസുകൾ വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയരക്ടർ എസ്.സുരേഷ്. ഇന്നലെ ചുമതലയേറ്റ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ തിരുപ്പതിയിൽ താൻ ചുമതല ഏൽക്കുമ്പോൾ ഏഴ് ആഭ്യന്തര സർവിസുകൾ മാത്രമായിരുന്നു. സ്ഥലം മാറുമ്പോൾ 24 സർവിസായി വർധിപ്പിച്ചിട്ടുണ്ട്. സമാനമായി കരിപ്പൂരിലും സർവിസുകൾ വർധിപ്പിക്കാൻ ശ്രമിക്കും.
ഇതിനായി വിമാനകമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ബന്ധപ്പെടും. കരിപ്പൂരിൽ നിന്ന് വലിയ വിമാനസർവിസുകൾ പുനരാരംഭിക്കുന്നതിനായി ശ്രമിക്കും.
വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തും. ജനപ്രതിനിധികളുടെയും പരിസരവാസികളുടെയും സഹകരണത്തോടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്ര തിരുപ്പതി സ്വദേശിയായ എസ്. സുരേഷ് തിരുപ്പതി വിമാനത്താവള ഡയരക്ടറായിരുന്നു.
വിമാനത്താവള അതോറിറ്റി ആസ്ഥാനം,ഡൽഹി, ബംഗളൂരു, ചെന്നൈ, അലഹാബാദ് സിവിൽ ഏവിയഷൻ ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."