ശത്രുവിനെ ഞങ്ങള്‍ പാഠം പഠിപ്പിച്ചു; യുദ്ധം തുടരണോയെന്ന് ഇസ്‌റാഈലിന് തീരുമാനിക്കാം: ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍: ഇസ്‌റാഈലിനെതിരായ ആക്രമണം തങ്ങള്‍ അവസാനിപ്പിച്ചെന്നും ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി. ഇസ്‌റാഈലിന് എതിരെ ആക്രമണം നടത്തിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനെ പ്രശംസിച്ചായിരുന്നു റെയ്‌സിയുടെ പത്രസമ്മേളനം തുടങ്ങിയത്. ഇനി യുദ്ധം തുടരണമോ വേണ്ടയോ എന്ന് ഇസ്‌റാഈലിന് സ്വീകരിക്കാമെന്നും അദേഹം വ്യക്തമാക്കി.
ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്‌റാഈലിന്റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയില്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാന്‍ ഏതു ശ്രമവും നടത്താന്‍ മടിക്കില്ലെന്നും റെയ്‌സി പറഞ്ഞു.
ഇബ്രാഹിം റെയ്‌സിയുടെ പ്രതികരണത്തിനു പിന്നാലെ പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക നീക്കം അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഇസ്‌റാഈലിന് എതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്ചപ്പാടില്‍ അവസാനിച്ചു. ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നും അദ്ദേഹം പറഞ്ഞു.ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്.
ഇറാന്റെ തിരിച്ചടിയെ തുടര്‍ന്ന് ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങടക്കം ഇസ്‌റാഈലിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."