മുന്‍ എം.പി സമ്പത്തിന്റെ ഡല്‍ഹിയിലെ ക്യാബിനറ്റ് പദവി; സര്‍ക്കാര്‍ ചെലവാക്കിയത് കോടികള്‍
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: സി.പി.എം നേതാവും ആറ്റിങ്ങലിലെ മുന്‍ എം.പിയുമായിരുന്ന എ.സമ്പത്തിന്റെ ഡല്‍ഹിയിലെ ക്യാബിനറ്റ് പദവിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ സമ്പത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി ചെലവാക്കിയത് 7.26 കോടി രൂപയാണ്. 201920 ല്‍ 3.85 കോടിയും 202021 ല്‍ 3.41 കോടി രൂപയുമാണ് ചെലവാക്കിയത്. ധനവകുപ്പിന്റെ രേഖകളിലാണ് വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമ്പത്തിന്റേയും നാല് പേഴ്‌സണല്‍ സ്റ്റാഫിന്റേയും ശമ്പളയിനത്തില്‍ മാത്രം രണ്ടു വര്‍ഷത്തേക്ക് നാലരക്കോടി രൂപയാണ് ചെലവായത്. ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച ആറ് സ്റ്റാഫുകള്‍ക്ക് രണ്ടു കോടി 34 ലക്ഷത്തിലധികം രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചു.
സമ്പത്തിന് സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യമുന്നയിച്ചിരുന്നെങ്കിലും ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റതിനെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ഓഗസ്റ്റിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചത്. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ റസിഡന്റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാന്‍ സ്റ്റാഫുകളും ഉണ്ടായിരിക്കേ സമ്പത്തിനെ നിയമിച്ചതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ ഇത് രാജിവെക്കുകയും നിലവില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്.
സമ്പത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍
(ചെലവാക്കിയ വിധം, 201920 ലെ തുക, 202021 ലെ തുക എന്നീ ക്രമത്തില്‍)
ശമ്പളം 2,52,31,408 2,09,89,808 രൂപ
വേതനം 8,83, 824 14,61,601 രൂപ
യാത്ര ചെലവുകള്‍ 8,00, 619 11,44,808 രൂപ
ഓഫിസ് ചെലവുകള്‍ 63,25,26949,99,603 രൂപ
ആതിഥേയ ചെലവുകള്‍ 98,424 73,205 രൂപ
മോട്ടോര്‍ വാഹന സംരക്ഷണം, അറ്റക്കുറ്റപണിക്കര്‍ 1,13,109 45,289 രൂപ
മറ്റ് ചെലവുകള്‍ 47,36,410 51,02,882 രൂപ
പെട്രോള്‍/ഡീസല്‍ 3,73,462 3,10,633 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."