HOME
DETAILS

ദിവ്യബലിയും സിനിമാപ്രേമവും; ജമാഅത്ത് നിലപാടുമാറ്റത്തില്‍ അണികളില്‍ അമര്‍ഷം

  
backup
March 21 2023 | 07:03 AM

jamaath-kozhikkode-updates

കോഴിക്കോട്: സംഘടനയ്ക്ക് കീഴിലുള്ള മാധ്യമങ്ങള്‍ സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകുന്നത് ജമാഅത്തെ ഇസ് ലാമി നേതൃത്വത്തിന് വെല്ലുവിളിയാകുന്നു. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഓണ്‍ലൈന്‍ എഡിഷനും മതവിരുദ്ധമായ സ്വഭാവം സ്വീകരിച്ചുതുടങ്ങിയതാണ് പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്.

മതസംഘടനകളെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാത്ത മാധ്യമം കഴിഞ്ഞ 15ന് കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിച്ച നാലുപേജ് സപ്ലിമെന്റ് ഒരു ക്രൈസ്തവ ദേവാലയത്തിനു വേണ്ടിയുള്ളതായിരുന്നു. 'വെള്ളിമേഘങ്ങള്‍ക്കിടയിലെ ദിവ്യരൂപം' എന്ന തലക്കെട്ടിനു താഴെ എല്ലാ ദിവസവും രാവിലെ ദിവ്യബലി ഉണ്ടായിരിക്കും എന്ന അറിയിപ്പും നല്‍കി. കോഴിക്കോട് മേരിക്കുന്നിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ വിശുദ്ധ യൗസേപിതാവിന്റെ ഊട്ട്‌നേര്‍ച്ച തിരുനാള്‍ സപ്ലിമെന്റായിരുന്നു അത്. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചകളെ ശിര്‍ക്കായി ചിത്രീകരിക്കുന്ന ഒരു സംഘടന ഇങ്ങനെ ചെയ്തതിന് എന്തു ന്യായമുണ്ടെന്ന പ്രവര്‍ത്തകരുടെ ചോദ്യം നേരിടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജമാഅത്ത് നേതൃത്വം.

ബലി ഏകദൈവത്തിനേ പാടുള്ളൂ എന്നു പറയുമ്പോഴാണ് യൗസേപ്പിതാവിന്റെ ഊട്ടുനേര്‍ച്ചയ്ക്ക് ദിവ്യബലി നടത്തുന്നതിന് പരസ്യം നല്‍കുന്ന സപ്ലിമെന്റ് പ്രസിദ്ധീകരിച്ചത്. ദിവ്യരൂപമായി അതില്‍ പറയുന്നത് എന്തിനെ കുറിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. പരസ്യത്തിനെന്ന പേരില്‍ ആദര്‍ശത്തില്‍ വെള്ളംചേര്‍ക്കുന്ന നിലപാട് ജമാഅത്ത് നേതൃത്വത്തിന്റെ പിന്തുണയോടെയാണോ? അല്ലെങ്കില്‍ പത്രം സംഘടനയുടെ വരുതിയില്‍ നിന്ന് മാറിപ്പോയിട്ടുണ്ടെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് വരുമോയെന്നു ഭയന്ന് മതേതര വേഷം അണിയുന്നതിന്റെ ഭാഗമായി മാധ്യമം ഡോട്ട് കോം മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ മെഗാ ഡിജിറ്റല്‍ ഇവന്റ് സംഘടിപ്പിച്ചത് അടുത്തിടെയാണ്. ഇതിനു മുമ്പും സിനിമാ താരങ്ങളെ വച്ച് ജമാഅത്ത് മാധ്യമങ്ങള്‍ വിവിധ പരിപാടികള്‍ നടത്തിയത് വിവാദമായിരുന്നു.

സിനിമാ താരങ്ങളിലെ മികച്ചവരെ കണ്ടെത്തി അവതരിപ്പിച്ചതിന് ഒരു മുഴുവന്‍ പേജോളം സ്ഥലമാണ് മാധ്യമം നല്‍കിയത്. വാരാദ്യ മാധ്യമത്തിലും സിനിമാ നടിമാരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന അഭിമുഖങ്ങളും ഫീച്ചറുകളും നല്‍കിവരുന്നതില്‍ അണികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  27 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  34 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago