കിടിലന്‍ ഫീച്ചറുമായി iQOO Z7; ഇന്ന് മുതല്‍ വിപണിയില്‍, വില,സവിശേഷത അറിയാം..
ഐക്യു Z7 (iQOO Z7) 5G ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍. കിടിലന്‍ ഫീച്ചറുകളോടെ പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണിന് 17499 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വിവോയുടെ സബ് ബ്രാന്റാണ് ഐക്യു. ഐക്യു Z7 സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്ന കിഴിവുകളും ഓഫറുകളും ബ്രാന്‍ഡ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്‌സി, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് 1500 രൂപ കിഴിവ് ലഭിക്കും. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് യഥാര്‍ത്ഥ വില. ഈ ഡിവൈസ് 17,499 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില എങ്കിലും 18,999 രൂപയ്ക്ക് ലഭിക്കും.
ആമസോണ്‍, ഐകൂവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയായിരിക്കും ഫോണിന്റെ വില്‍പ്പന നടത്തുന്നത്.
പ്രത്യേകതകള്‍
നോര്‍വേ ബ്ലൂ, പസഫിക് നൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
- ഐകൂ Z7 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ പാനലില്‍ രണ്ട് ക്യാമറകളായിരിക്കും ഉണ്ടാവുക.
- ഫോണിന്റെ വലതുവശത്ത് വോളിയം റോക്കറുകളും പവര്‍ ബട്ടണും ഉണ്ട്. മൊത്തത്തില്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈന്‍ ആകര്‍ഷകവും ഒതുക്കമുള്ളതുമാണ്.
- ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 920 എസ്ഒസിയാണ്.
- ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് ഐകൂ Z7 സ്മാർട്ട്‌ഫോണിലുള്ളത്.
- ഈ ഡിവൈസിൽ AMOLED ഡിസ്‌പ്ലേയും ഉണ്ടായിരിക്കും
- 44W ഫ്ലാഷ്‌ചാർജ്
- അൾട്രാ ഗെയിം മോഡ്
- 7.8mm സ്ലിം ബോഡി
- ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
Say hi to the Super AMOLED display of the #iQOOZ7 5G that is perfect for binging, gaming, or just scrolling!? Add to that the in-display fingerprint scanner and you get a #FullyLoaded smartphone for a #FullyLoadedYou. Know More: https://t.co/MtBG8XtPqk #iQOOZ7onAmazon pic.twitter.com/E5ZOvZrqSj
— iQOO India (@IqooInd) March 21, 2023
ഈ ഡിവൈസ് ഇന്ത്യയില്‍ മാത്രമായിരിക്കും ലോഞ്ച് ചെയ്യുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വിപണിയിലും സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകില്ല. സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ചോടെ റെഡ്മി നോട്ട് 12 സീരീസ്, റിയല്‍മി 10 സീരീസ് എന്നിവയെ നേരിടാനാണ് ഐകൂ പദ്ധതിയിടുന്നത്. വിവോയുടെ സബ് ബ്രാന്റാണ് ഐക്യു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."