'മാസപ്പിറവി ദര്‍ശനം കടമയായി കരുതണം': സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
ഇസ്ലാമിക കലണ്ടറില്‍ മാസങ്ങള്‍ ആരംഭിക്കുന്നത് ചന്ദ്രപ്പിറവിയനുസരിച്ചാണ്. എല്ലാ മാസങ്ങളുടെ കാര്യത്തിലും മാസപ്പിറവി ദര്‍ശനത്തിന്റെ ആവശ്യമുണ്ടെങ്കിലും പലരും അതിന്റെ പ്രാധാന്യം ശ്രദ്ധിക്കാറില്ല. എന്നാല്‍ റജബ്, ശഅ്ബാന്‍, റമദാന്‍,ദുല്‍ ഹിജ്ജ എന്നീ മാസങ്ങളുടെ പിറവിക്ക് മുസ്ലിം സമൂഹം വളരെ പ്രാധാന്യം കല്‍പിക്കുന്നു. മാസപ്പിറവി കാണുന്നതും മാസം തുടങ്ങിയതായി ഉറപ്പിക്കു ന്നതിനും ഇസ്ലാമിക വിധിപ്രകാരം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. മാസപ്പിറവി കണ്ടതായി ആരെങ്കിലും അവകാശപ്പെട്ടാല്‍ അവരുടെ വിശ്വാസ്യത, കണ്ടു എന്ന് പറയപ്പെടുന്ന ദിക്ക് തുടങ്ങിയവ യെല്ലാം പരിശോധിച്ച ശേഷം വേണം മാസം ഉറപ്പിക്കാന്‍. ഒരിക്കല്‍ രണ്ടു പേര്‍ മാസം കണ്ടതായി അവകാശപ്പെട്ടു രംഗത്തുവന്നു. പക്ഷേ രണ്ടുപേരും കണ്ട ദിക്കുകള്‍ ഒന്നല്ലെന്ന കാരണത്താല്‍ മാസപ്പിറവിയുടെ വിശ്വാസ്യതയെ സംബന്ധിച്ചു തര്‍ക്കമുണ്ടായിട്ടുണ്ട്.
പണ്ടുകാലത്തു സുബ്ഹിയോടടുത്ത സമയത്തു പോലും മാസപ്പിറവി ഉറപ്പിക്കേണ്ട സന്ദര്‍ഭം ഉണ്ടായി ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒന്‍പതു മണിയോടെത്തന്നെ ഇതുസംബന്ധിച്ച ഉറപ്പു നല്‍കാന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാസപ്പിറവി കണ്ടതായി അതതു മഹല്ലിലെ ഖാസിമാര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്.
മാസപ്പിറവി ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോഴത്തെ ആളുകള്‍ക്കിടയില്‍ വേണ്ടത്ര സൂക്ഷ്മ തയില്ല. പണ്ടത്തെ കാരണവന്‍ മാര്‍ മഗ്‌രിബ് നിസ്‌കാരാനന്തരം മാനത്തേക്കു നോക്കി ചന്ദ്രന്റെ ഉദയത്തിനുവേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറക്ക് പിറവി ആരെങ്കിലും കണ്ടാല്‍ നോമ്പനുഷ്ഠിക്കാം എന്ന മനോഭാവമാണ്. ആ അവസ്ഥക്ക് മാറ്റം വരണം. മാസപ്പിറവി ശ്രദ്ധിക്കേണ്ടത് ഓരോരുത്ത രുടേയും കടമയാണെന്ന നിലയില്‍ ഇതിനെ സമീപിക്കണം.
മാസപ്പിറവിയുടെ ഏകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെങ്കിലും അവ ഇസ്ലാമിക വി ധിപ്രകാരം അംഗീകരിക്കുക സാധ്യമല്ല. മാസപ്പിറവി കണ്ടാല്‍ മാത്രമേ മാസം പിറന്നതായി കണക്കാക്കാനാകൂ. ദേശങ്ങള്‍ തമ്മിലുള്ള ദൂരം ചന്ദ്രന്റെ ഉദയത്തില്‍ സമയമാറ്റം വരുത്തുന്നുണ്ട്. രണ്ട് മര്‍ഹല(135 കി.മി) ക്കുള്ളില്‍ മാസപ്പിറവി ദര്‍ശിക്കണമെന്നാണ് നിയമമെങ്കിലും പലരും ഇന്നതു കാര്യമാക്കുന്നില്ല. വടക്കന്‍ കേരളവും തെക്കന്‍ കേരളവും വ്യത്യസ്ത മര്‍ഹലകളാണെന്നതിനാല്‍ രണ്ടിടങ്ങളിലും വെവ്വേറെ മാസപ്പിറവി കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."