HOME
DETAILS

കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സ് സി.ഇ.ഒയായി ഇന്ത്യന്‍ വംശജന്‍ ചുമതലയേറ്റു

  
backup
March 21 2023 | 13:03 PM

coffe-shop-ceo-latest


ലോകമെമ്പാടും 34,000 സ്റ്റോറുകളുള്ള അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ തലപ്പത്ത് ഇന്ത്യന്‍ സാന്നിധ്യം. 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ലക്ഷ്മണ്‍ നരസിംഹന്‍ ചുമതലയേറ്റു. ലക്ഷ്മണ്‍ പദവി ഏറ്റെടുക്കുകയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയും ചെയ്തതായി സ്റ്റാര്‍ബക്ക്‌സ് വ്യക്തമാക്കി. ലക്ഷ്മണ്‍ പുതിയ സിഇഒ ആകുമെന്ന് കമ്പനി കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഹോവാര്‍ഡ് ഷുള്‍ട്‌സിന് പകരമായാണ് 55 കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ നിയമിതനായത്. ഷുള്‍ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 ഒക്ടോബര്‍ 1 ന് കമ്പനിയില്‍ അദ്ദേഹം ഔദ്യോഗികമായി ചേര്‍ന്നിരുന്നുവെങ്കിലും സിഇഒ പദവി ഏറ്റെടുത്തിരുന്നില്ല. ഏപ്രിലില്‍ സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇക്കാലയളവില്‍ അദ്ദേഹം ലോകമെമ്പാടുമുള്ള സ്റ്റാര്‍ബക്‌സിന്റെ മുപ്പതോളം സ്റ്റോറുകളിലും നിര്‍മ്മാണ കേന്ദ്രങ്ങളിലും ,സപ്പോര്‍ട്ട് സെന്ററുകളിലും സന്ദര്‍ശനം നടത്തി. അദ്ദേഹം ബാരിസ്റ്റ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നും കമ്പനി അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന സ്റ്റാര്‍ബക്ക്‌സിന്റെ വാര്‍ഷികയോഗത്തിലാണ് അദ്ദേഹത്തിന് ഔദ്യോഗികമായി നേതൃത്വം കൈമാറുക.

ആരാണ് ലക്ഷ്മണ്‍ നരസിംഹന്‍

ബ്രാന്‍ഡ് കെട്ടിപ്പൊക്കുന്നയാള്‍, ഇന്നവേഷന്‍ ചാമ്പ്യന്‍, പ്രവര്‍ത്തനമികവുള്ള ലീഡര്‍ എന്നീ നിലയില്‍ മികവ് തെളിയിച്ചയാളാണ് നരസിംഹന്‍.

1967 ഏപ്രില്‍ 15ന് പൂനെയിലാണ് ജനനം. സാവിത്രിഭായ് ഫുലെ പൂനെ യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജര്‍മ്മന്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എംഎയും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ധനകാര്യത്തില്‍ എംബിഎയും നേടി.

മക്കിന്‍സിയിലാണ് നരസിംഹന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2012 വരെ 19 വര്‍ഷം അവിടെ ജോലി ചെയ്തു. കമ്പനിയില്‍ ജോലി ചെയ്തിരുന്ന സമയത്ത്, ഇപ്പോള്‍ 55 വയസ്സുള്ള അദ്ദേഹത്തെ മക്കിന്‍സിയുടെ ന്യൂ ഡല്‍ഹി ഓഫീസിന്റെ ഡയറക്ടറായും ലൊക്കേഷന്‍ മാനേജരായും സ്ഥാനക്കയറ്റം ലഭിച്ചു. 2012ല്‍ നരസിംഹന്‍ പെപ്‌സികോയില്‍ ചേര്‍ന്നു, അവിടെ അദ്ദേഹം ആഗോള ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പദവി ഉള്‍പ്പെടെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. പെപ്‌സികോ ലാറ്റിന്‍ അമേരിക്കയുടെ സിഇഒ ആയും പെപ്‌സികോ അമേരിക്കാസ് ഫുഡ്‌സിന്റെ സിഎഫ്ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ ട്രസ്റ്റി കൂടിയാണ്. കൂടാതെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് അംഗം, യുകെ പ്രധാനമന്ത്രിയുടെ ബില്‍ഡ് ബാക്ക് ബെറ്റര്‍ കൗണ്‍സില്‍ അംഗം, വെരിസോണിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നിങ്ങനെ നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്.

അവസാനമായി ഡ്യൂറെക്‌സ് കോണ്ടം, എന്‍ഫാമില്‍ ബേബി ഫോര്‍മുല, മ്യൂസിനെക്‌സ് കോള്‍ഡ് സിറപ്പ് എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയായ റെക്കിറ്റിന്റെ സിഇഒ ആയിരുന്നു.

കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളിലും കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിവിധ മേഖലകളിലെ ലക്ഷ്മണ്‍ നരസിംഹന്റെ 30 വര്‍ഷത്ത പ്രവര്‍ത്തനപരിചയം എടുത്തുപറയേണ്ടതാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago