HOME
DETAILS

സംസ്‌കരണത്തിൻ്റെ ഫിത്വര്‍ സകാത്ത്

  
backup
March 21 2023 | 15:03 PM

ramadan-fitr-zakath

എം. ടി അബ്ദുല്ല മുസ്‌ലിയാര്‍

 

സംസ്‌കരണം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യപ്പെടേണ്ടതുണ്ട്. അതിനു വിവിധ തലങ്ങളില്‍ ഇസ്‌ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംസ്‌കരണം വ്യക്തിശുദ്ധിപോലെ പരമപ്രധാനമായി ഇസ്ലാം കാണുന്നു. വ്യക്തിത്വം നന്നായാല്‍ മതി, പേക്ഷ, സാമ്പത്തികം എന്തുമാവാം, എങ്ങനെയുമാവാം എന്ന നയം ഇസ്ലാം നിരാകരിക്കുന്നു.
പക്ഷേ, സമ്പത്ത് സ്വരുക്കൂട്ടുന്നത് അത് അവശ്യമേഖലകളില്‍ ചെലവാക്കാനായിട്ടാണ്.

തീരെ വ്യയം ചെയ്യാത്ത ധനം നരകത്തിലേക്കുള്ള നിധിയായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. സമ്പത്ത് ആര്‍ജിക്കണമെന്നോ കുന്നുകൂട്ടണമെന്നോ നേര്‍ലക്ഷ്യമായി ഇസ്ലാം കാണുന്നില്ല. മറിച്ച്, നേര്‍മാര്‍ഗത്തില്‍ വിനിയോഗിക്കുന്നത് ലക്ഷ്യമാക്കിയുള്ള ധന സമ്പാദനം അഭിലഷണീയമെന്നാണ് അത് പഠിപ്പിക്കുന്നത്.
സാമ്പത്തികവ്യയം നിര്‍ബന്ധവും ഐച്ഛികവുമുണ്ട്.

ഒരു വ്യക്തി താന്‍ ചെലവ് നടത്തല്‍ നിര്‍ബന്ധമായ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, വളര്‍ത്തുമൃഗങ്ങള്‍, ആദിയായവര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സംരക്ഷണം, വിദ്യഭ്യാസം എന്നിവയ്‌ക്കെല്ലാം നീക്കിവയ്ക്കുന്ന അവശ്യ ചെലവുകള്‍ നിര്‍ബന്ധ ദാനത്തില്‍പ്പെടുന്നു. തന്റെയും കുടുംബത്തിന്റെയും സ്ഥിതിസാഹചര്യമനുസരിച്ച് ദാനത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് മാത്രം. നിശ്ചിത അളവ് നിര്‍ണയിക്കപ്പെടാത്ത ചെലവിനമാണത്. നിര്‍ബന്ധമല്ലാത്ത ഐച്ഛിക ദാനങ്ങള്‍ക്ക് സമയമോ നിബന്ധനയോ ഇല്ല.

കൊടുക്കുന്നവനിലോ വാങ്ങുന്നവനിലോ പ്രത്യേക വ്യവസ്ഥകള്‍ പറയുന്നില്ല. ദൈനംദിനം നിര്‍വഹിക്കാവുന്ന സ്വദഖയാണത്.
അതേ സമയം റിലീഫ് അഥവാ ദുരിതാശ്വാസം എന്നനിലക്കുള്ള സഹായപ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്ത് വിനിയോഗിക്കല്‍ ഫര്‍ള് കിഫായ അഥവാ സാമൂഹിക ബാധ്യതയിലാണ് ഉള്‍പ്പെടുക. തനിക്കും ആശ്രിതര്‍ക്കും സാധാരണനിലക്ക് ഒരു വര്‍ഷം കഴിഞ്ഞുകൂടാനുള്ള ചെലവ് കഴിച്ചു വാര്‍ഷിക സമ്പാദ്യമുള്ള ഏതൊരുത്തനും നാട്ടിലെ ദുരിതം പേറുന്ന മഹാപാവങ്ങളെ സമുദ്ധരിക്കാന്‍ ബാധ്യതപ്പെട്ടവനാണ്. സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ടുന്ന ഫണ്ടില്ലെങ്കിലാണ് മുതലാളിമാരുടെ മേല്‍ ഇതു സാമൂഹ്യബാധ്യതയാകുന്നത്.

 

 

 

സകാത്ത്
നിര്‍ബന്ധ സാമ്പത്തിക വ്യയത്തില്‍ മുതലിന്റെ (ഓര്‍ക്കണം, മുതലാളിയുടെയല്ല) ബാധ്യതയിലാണ് സകാത്ത് കടന്നുവരുന്നത്. ഇസ്‌ലാമിന്റെ പരസ്യ നിര്‍വഹണങ്ങളായ പഞ്ചസ്തംഭങ്ങളില്‍ മൂന്നാം കര്‍മകാണ്ഡമാണ് സകാത്ത്. 'വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതിരിക്കുക' എന്ന രീതി സകാത്തിനെ കുറിച്ചല്ല. ദായകനും സ്വീകര്‍ത്താവും പരസ്പരം അറിയുന്ന പരസ്യദാനമാണ് സകാത്ത്. കൊടുക്കുന്നവന് പ്രകടനപരതയുംവാങ്ങുന്നവന് പ്രയാസവും അനുഭവപ്പെടാതിരിക്കാനുള്ള വിശാല ചിന്തയും മതബോധവും ഇല്ലാത്ത ആളുകള്‍ സ്വകാര്യത കൈകൊള്ളുന്നതിന് വിരോധമില്ലെന്ന് മാത്രം.

 


ഫിത്വര്‍ സകാത്ത്
ധനശുദ്ധതയ്ക്കാണ് അടിസ്ഥാനപരമായി മുതലിന്റെ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. ദേഹശുദ്ധതയ്ക്കാണ് ഫിത്വര്‍ സകാത്ത് അഥവാ ശരീരസകാത്ത് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. പരിശുദ്ധതയും പരിപാവനത്തവുമുള്ള ഒരു സാമൂഹികഘടന ഉരുവപ്പെടാനും സമൂഹത്തില്‍ സാമ്പത്തിക സഹകരണം നിസ്സീമാമായി നിലനില്‍ക്കാനും ധനസകാത്തും ശരീരസകാത്തും നേര്‍ക്കുനേരെയല്ലെങ്കിലും സ്വാധീനം ചെലുത്തുന്നുവെന്നതാണ് ഈ രണ്ടു പദ്ധതികളിലെയും അന്തര്‍ലീന രഹസ്യം. അടിസ്ഥാന തത്വം അഥവാ ശുദ്ധീകരണം ഖുര്‍ആനും ഹദീസും വ്യക്തമാക്കിയതും അന്തര്‍ഭവിത തത്വം അനുഭവാത്മകവുമാണ്. സകാത്തുകൊണ്ടു മാത്രം ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകുമെന്നോ സകാത്തു മാത്രമേ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്നോ ഇസ്ലാം ഒരിടത്തും പറഞ്ഞിട്ടില്ല. സകാത്തിലുപരി, റിലീഫ് എന്ന ബൃഹത്തായ പദ്ധതിയാണ് സാമ്പത്തിക മാറ്റത്തിന്റെ പ്രായോഗിക ഘടകമായി ഇസ്‌ലാം അവതരിപ്പിച്ചിട്ടുള്ളത് എന്നത് വിസ്മരിച്ചുകൂടാ. പലരും ഇസ്ലാമിക സമ്പദ്ഘടനയുടെ അടിത്തറ സകാത്താണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. അതേസമയം കൊടുക്കല്‍ വ്യക്തിബാധ്യതയും വാങ്ങല്‍ പൊതുബാധ്യതയുമായ, ഇസ്ലാമിക സാന്നിധ്യത്തിന്റെ വിളംബരമായിട്ടാണ് സകാത്തിനെ നബിയും ഇതര ഖലീഫമാരും പ്രഥമമായി പരിചയപ്പെടുത്തിയിട്ടുള്ളത്.

 

 

 

ഫിത്വര്‍ സകാത്തും റമദാനും
സാമ്പത്തിക അസന്തുലിതത്വം എന്ന സ്വാഭാവിക സ്ഥിതി കാരണം ഒരു നേരത്തിനു പോലും ഭക്ഷണം ലഭിക്കാതെ വിശന്നു വലയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ഭൂമിയിലുണ്ട്. അസന്തുലിതമായ സാമ്പത്തിക സ്ഥിതി അവസാനകാലത്ത് ഈസാ നബി(അ) ഭൂമിയില്‍ വിരാജിക്കുന്ന നാളുകളിലല്ലാതെ മാറ്റിയെടുക്കാന്‍ സാധിക്കില്ല എന്നത് പ്രാമാണികവും പ്രാപഞ്ചികവുമാണ്. അതുകൊണ്ട് ഒരു വിശ്വാസി തന്റെ വീട്ടിലോ നാട്ടിലോ ഉള്ള സുഭിക്ഷതയില്‍ മതിമറക്കേണ്ടവനല്ല എന്ന സന്ദേശം ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കാനുള്ള കാലയളവാണ് റമദാന്‍. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഠിന പ്രയാസത്തിന്റെ ഒരംശമെങ്കിലും സ്വയം അനുഭവിക്കാനുള്ള അവസരമാണത്.
നോമ്പുകാരനെ നോമ്പുതുറപ്പിച്ചും പാവപ്പെട്ടവര്‍ക്ക് വിഭവങ്ങളൊരുക്കിയും ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയെ തുടര്‍ന്നു വരുന്ന ചെറിയപെരുന്നാള്‍ ദിനത്തിലെ സവിശേഷ ആരാധനയാണ് ഫിത്വര്‍ സകാത്ത്. റമദാന്‍ വിടപറച്ചില്‍വേളയിലെ സകാത്താണത്. അന്നിലയ്ക്ക് ഈ സകാത്തിന് റമദാന്‍ മാസവുമായി അഭ്യേദ്യ ബന്ധണ്ട്; അഥവാ അര്‍ധ ബന്ധമുണ്ട്. ധനത്തിന്റെ സകാത്തിന് റമദാനുമായി പ്രത്യേക ബന്ധമില്ല.


അതിനാല്‍, നിര്‍ബന്ധമാകുന്നത് പെരുന്നാള്‍ പിറവിയുടെ നിമിഷത്തിലാണെങ്കിലും റമദാന്‍ ഒന്നുമുതല്‍ക്കേ ഫിത്വര്‍ സകാത്ത് മുന്തിച്ചു നല്‍കാവുന്നതാണ്. പക്ഷേ, ദായകന്‍ കൊടുക്കാന്‍ ബാധ്യസ്ഥനായും വാങ്ങിയവന്‍ സാകാത്തിന് അര്‍ഹതയുള്ളവനായും പെരുന്നാള്‍ ദിനത്തില്‍ അവശേഷിതരാണെങ്കിലേ മുന്തിച്ചു നല്‍കിയത് സകാത്തായി പരിണമിക്കുകയുള്ളൂ.
നിര്‍ബന്ധവും ഐച്ഛികവുമായ, സാമൂഹികവും വൈയക്തികവുമായ ഇസ്ലാം വിഭാവനം ചെയ്യുന്ന അനേകം ദാനധര്‍മങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് പുതുപുലരിയുടെ പ്രഥമദിനത്തിലെ ഫിത്വര്‍ സകാത്ത്.
അതുകൊണ്ടാണ് ഫിത്വര്‍ സകാത്തിന്റെ പ്രാധാന്യം വിവരിച്ചു പ്രവാചകന്‍(സ്വ) ഇപ്രകാരം പറഞ്ഞത്: ഫിത്വര്‍ സകാത്ത് നോമ്പെടുത്തവനെ തിന്മയില്‍ നിന്നും അനാവശ്യത്തില്‍ നിന്നും ശുദ്ധീകരിക്കുന്നതോടൊപ്പം സാധുക്കള്‍ക്ക് ഭക്ഷണവുമാണ്(അബൂദാവൂദ്).


ഫിത്വര്‍ സകാത്ത് ബാധ്യതയാകുന്ന ധനസ്ഥിതി ചെറിയപെരുന്നാള്‍ ദിനത്തില്‍ പരിമിതമാണ്. 'ഔപചാരിക ധനവാന്‍' ആകണമെന്നില്ലെന്നര്‍ഥം. തന്റെയും തന്റെ ആശ്രിതരുടെയും അന്നേ ദിവസത്തെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കടബാധ്യത തീര്‍ക്കാനും ആവശ്യമായ സമ്പത്ത് കഴിച്ച് മിച്ചമുള്ള ഏതൊരാളുടെ മേലിലും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമായി. തനിക്കും താന്‍ ചെലവുകൊടുക്കല്‍ കടമയായവര്‍ക്കും വേണ്ടി ഒരോരുത്തരെ തൊട്ടും അന്നാട്ടിലെ ഭക്ഷ്യധാന്യത്തില്‍ നിന്ന് ഓരോ സ്വാഅ് (3. 060 ലിറ്റര്‍) എന്ന അളവിലാണ് ഇതു കൊടുക്കേണ്ടത്. അന്നിലയ്ക്ക് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷത്തിനും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുമെന്ന് കണക്കാക്കാവുന്നതാണ്. ധനികര്‍ക്കും പൊതുദരിദ്രര്‍ക്കും ഒരുപോലെ ഫര്‍ളാകുമെന്ന് ചുരുക്കം.
ഇത് മുന്‍നിറുത്തിയാണ് നബി(സ്വ) പറഞ്ഞത്: ഫിത്വര്‍ സകാത്തിലൂടെ ധനികനെ അല്ലാഹു ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ദരിദ്രനു കൊടുത്തതിനേക്കാള്‍ കൂടുതലായി അല്ലാഹു തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്. (അബൂദാവൂദ്). അധികം നല്‍കലെന്നത് പാരത്രികമാകാം. ഇപ്പോള്‍ തന്നെ മറ്റുള്ളവരില്‍നിന്നു കിട്ടുന്ന ഭക്ഷ്യധാന്യത്തിന്റെ വര്‍ധനവുമാകാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന കൊടും ക്രൂരനായ 'സിംഹം' 

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  3 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago