HOME
DETAILS

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

  
December 08, 2024 | 1:52 PM

Kunhalikutty against KM Shajis statement on munamban waqf land

കോഴിക്കോട്: മുനമ്പം വഖഫ് വിഷയത്തില്‍ കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാടെന്നും, നിങ്ങളാരും പാര്‍ട്ടിയാകാന്‍ ശ്രമിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണ സാധ്യതയുള്ള വിഷയത്തില്‍ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പറയാനിവില്ലെന്നായിരുന്നു കെ.എം ഷാജിയുടെ പ്രസ്താവന. മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ് ലിം ലീഗിനെന്നും വഖഫ് ചെയ്യപ്പെട്ട ഭൂമി വീട്ടുകൊടുത്ത് രേഖയുണ്ടാക്കിയത് ആരാണെന്നും ഷാജി ചോദിച്ചിരുന്നു. 

'മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ് ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ല. ഫാറൂഖ് കോളജ് അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ് ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്,' ഷാജിയുടെ വാക്കുകള്‍.

ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേസമയം ഷാജിയുടെ പ്രസ്താവനയെ തള്ളാതെയായിരുന്നു എം.കെ മുനീര്‍ എം.എല്‍.എയുടെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ് ലിം ലീഗ് പറഞ്ഞിട്ടില്ലെന്നും, അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് മുനീര്‍ പറഞ്ഞത്. നിയമപരമായ പ്രതിവധി ഉണ്ടാകണമെന്നും, അതിനായി സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kunhalikutty against KM Shajis statement on munamban waqf land



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago