പിണറായി മന്ത്രിസഭയില്‍ ജനസംഖ്യാനുപാതികമായ സാമുദായിക പ്രാതിനിധ്യം അട്ടിമറിക്കപ്പെട്ടു
ശഫീഖ് പന്നൂര്
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിലെ കാബിനറ്റ് പദവികളില്‍ സാമുദായിക പ്രാതിനിധ്യം അട്ടമറിക്കപ്പെട്ടു. മുസ്ലിം, ദലിത്, പട്ടികജാതി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രതിനിധ്യം നല്‍കാതെയാണ് പുതിയ മന്ത്രിമാരേയും മറ്റു കാബിനറ്റ് പദവികളിലുള്ളവരേയും നിശ്ചയിച്ചത്.
മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍, ഒരു സ്പീക്കര്‍, ഒരു ഡെപ്യൂട്ടി സ്പീക്കര്‍, ഒരു ചീഫ് വിപ്പ് എന്നിവയുള്പടെ 24 കാബിനറ്റ് പദവികളാണുള്ളത്. ഇതില്‍ 14 ശതമാനം വരുന്ന നായര്‍ വിഭാഗത്തിനാണ് 9 പദവികള്‍ നല്‍കിയത്. 18 ശതമാനം വരുന്ന ക്രൈസ്തവര്‍ക്ക് നാലു പദവികളാണ് നല്‍കിയിരിക്കുന്നത്. 23 ശതമാനം വരുന്ന ഈഴവ പിന്നോക്ക് വിഭാഗത്തിന് ഈ തവണ ആറു പദവികള്‍ നല്കിയിരിക്കുന്നു. 9.8 ശതമാനം വരുന്ന പട്ടിക ജാതി വിഭാഗത്തിന് 2 പദവികള്‍ മാത്രമാണ് നല്‍കിയത്. അതേസമംയ 26 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് 3 മന്ത്രി സ്ഥാനം മാത്രമാണ് നല്‍കിയത്. അതില്‍ തന്നെ ഐ.എന്‍.എലിനു നല്‍കിയത് രണ്ടര വര്‍ഷം മാത്രവും. 1.5 ശതമാനം വരുന്ന ആദിവാസികല്‍ എല്ലാ പദവികളില്‍ നിന്നും പുറത്താണ്. സ്ത്രീകള്‍ മൂന്ന് പേരുണ്ട് എന്നതു പുരോഗതിയായി കാണാം. ജനസംഖ്യയുട 54% ശതമാനമുള്ള സ്ത്രീകള്‍ക്ക് 14.28% പ്രാതിനിധ്യമുള്ളൂ.
ആദിവാസി വിഭാഗത്തിന് മന്ത്രിസഭയയില്‍ പ്രാതിനിധ്യം പൊതുവേ ഉണ്ടാവാറില്ല. ഇരു മുന്നണികളും സാധാരണ ഗതിയില്‍ ആദിവാസികളെ അധികാരത്തില്‍ പരിഗണിക്കാറില്ല. എന്നാല്‍ 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പി.കെ ജയലക്ഷ്മി മന്ത്രിയായി ഉണ്ടായിരുന്നു. അന്നു അവര്‍ മാത്രമേ വനിതയായി ഉണ്ടായിരുന്നുള്ളൂ.
ജാതി തിരിച്ചുള്ള വിവരങ്ങള്‍
മന്ത്രിമാര്‍ (21)
മറ്റു കാബിനറ്റ് റാങ്കുകള്‍ (3)
സ്പീക്കര്‍ (1)
ഡെ.സ്പീക്കര്‍ (1)
ചീഫ് വിപ്പ് (1)
മന്ത്രിമാര്‍ നായര്‍ വിഭാഗം ( 7)
1. കെ.എന്‍ ബാലഗോപാല്‍ (സി പി എം)
2. പി രാജീവ് (സി പി എം)
3. ഡോ. ബിന്ദു (സി പി എം)
4. വി. ശിവന്‍കുട്ടി (സി പി എം)
5 പി പ്രസാദ് (സി പി ഐ)
6. കെ. രാജന് (സി പി ഐ)
7. ജി.ആര് അനില്‍ (സി പി ഐ)
കാബിനറ്റ് റാങ്ക് നായര്‍ വിഭാഗം (2)
1. എം.ബി രാജേഷ് / സ്പീക്കര്‍ (സി പി എം)
2 ഡോ.ജയരാജ്/ ഗവ: ചീഫ് വിപ്പ് (കേരളാ കോണ്‍ഗ്രസ്സ് എം)
മന്ത്രിമാര്‍ ക്രിസ്ത്യന്‍ മുന്നാക്കം (3)
1-റോഷി അഗസ്റ്റിന് -സിറിയന്‍ കത്തോലിക്ക (കേരളാ കോണ്‍ഗ്രസ്സ് എം)
2-വീണാ ജോര്‍ജ് -സിറിയന്‍ ഓര്‍ത്തഡോക്സ് (സി.പി.എം)
3-സജി ചെറിയാന് - സിറിയന്‍ സി.എസ്.ഐ (സി.പിഎം)
മന്ത്രിമാര്‍ ക്രിസ്ത്യന്‍ ലത്തീന്‍ വിഭാഗം (1)
1-ആന്റണി രാജു ( ജനാധിപത്യാ കേരളാ കോണ്‍ഗ്രസ്)
മന്ത്രിമാര്‍ പട്ടികജാതി ഹിന്ദു (1)
1-കെ. രാധാകൃഷ്ണന് (സി.പി.എം)
കാബിനറ്റ് പദവി പട്ടികജാതി ഹിന്ദു (1)
1-ചിറ്റയം ഗോപകുമാര്‍ (ഡെ.സ്പീക്കര്‍,സിപി.ഐ)
മന്ത്രിമാര്‍ ഈഴവ തിയ പിന്നാക്ക വിഭാഗം (6)
1-പിണറായി വിജയന് (തിയ)(സി.പി.എം)
2-എം.വി ഗോവിന്ദന്(കുശവ)(സി.പി.എം)
3-വി.എന്‍ വാസവന്(ഈഴവ)(സി.പി.എം)
4-കെ. കൃഷ്ണന്‍കുട്ടി(ഈഴവ)(ജെ.ഡി.എസ്)
5-ജെ.ചിഞ്ചുറാണി(ഈഴവ)(സി.പി.ഐ)
6-എ.കെ ശശീന്ദ്രന് (തിയ)(എന്‍.സി.പി)
മന്ത്രിമാര്‍ മുസ്ലീം വിഭാഗം (3)
1 മുഹമ്മദ് റിയാസ്(സി.പി.എം)
2 അഹമ്മദ് ദേവര്‍കോവില്‍(ഐ.എന്‍.എല്‍)
3 വി.അബ്ദുറഹ്മാന് (ഇടതു സ്വതന്ത്രന്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."