HOME
DETAILS
MAL
ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് നീട്ടി
backup
March 22 2023 | 13:03 PM
ന്യൂഡല്‍ഹി:തിടുക്കപ്പെടേണ്ട, ആധാര്‍കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.
2022 ജൂണ്‍ 17 ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരന്മാര്‍ മുഴുവനും പാന്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിയ്ക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."