ഗസയിലെ ഇസ്രയേല്‍ അക്രമണ സംപ്രേക്ഷണം: അല്‍ജസീറ ചാനലിന് നിയന്ത്രണമേര്‍പ്പെടുത്തി യൂടൂബ്
ജറുസലേം: ഗസയിലെ ഇസ്രായേല്‍ ക്രൂരത ലോകത്തിന്റെ മുന്നിലെത്തിക്കുന്ന അല്‍ജസീറ ചാനലിന് നിയന്ത്രണമേര്‍പ്പെടുത്തി യൂടൂബ്. അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് ട്രീം കാണുന്നതിനാണ് ബുധനാഴ്ച്ച മുതല്‍ യൂടൂബ് പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചാനലിന്റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് യൂടൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.
'അക്രമദൃശ്യങ്ങള്‍ അടങ്ങിയ ഉള്ളടക്കം എല്ലാ പ്രേക്ഷകര്‍ക്കും അനുയോജ്യമായേക്കില്ല. അതിനാല്‍ ഉപയോക്താക്കള്‍ സൈന്‍ ഇന്‍ ചെയ്ത് തങ്ങള്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട് '.- യൂ
ടൂബ് ഇതുസംബന്ധിച്ച് മറുപടി നല്‍കി.
എന്നാല്‍ വൈകീട്ടോടെ നിയന്ത്രണം നീക്കുകയും ചെയ്തു. 'അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാല്‍ അല്‍ ജസീറ അറബിക് ലൈവിന് പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിലവില്‍ അത്തരം ഉള്ളടക്കം ഇല്ലാത്തതിനാല്‍ പ്രസ്തുത പ്രായപരിധി നിയന്ത്രണം നീക്കി' -പ്രസ്താവനയില്‍ പറഞ്ഞു. സൗജന്യവും വിശ്വസനീയവുമായ വിവരങ്ങള്‍ തേടുന്ന പ്രേക്ഷകര്‍ക്കുള്ള ശക്തമായ ഒരു പ്ലാറ്റ്‌ഫോമായി യൂടൂബ് തുടരുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."