വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്ക് പുല്ലുവില; ലക്ഷ്യം കാണും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
ജറൂസലം: ഗസമുനമ്പില്‍ ഇസ്റാഈല്‍ ആക്രണം തുടരുന്നു. യു.എസ് ഉള്‍പെടെ വെടിനിര്‍ത്തല്‍ ആഹ്വാനവുമായി മുന്നോട്ടു വന്നിട്ടും അവഗണിക്കുകയാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച പുലര്‍ച്ചെയും ഇസ്റാഈല്‍ വിമാനങ്ങള്‍ ഫലസ്തീനു മേല്‍ തീതുപ്പി. ഇന്നു നടന്ന ആക്രമണത്തില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരുക്കേറ്റതായും ഫലസ്തീനിയന്‍ വഫ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ പതിനൊന്നു ദിവസമായി നടക്കുന്ന ആക്രമണങ്ങളില്‍ 64 കുട്ടികളും 38 സ്ത്രീകളും ഉള്‍പെടെ 227 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയില്‍ 12 ഇസ്റാഈല്‍ ഭാഗത്തു നിന്ന് 11 പേരും കൊല്ലപ്പെട്ടു.
സമ്മര്‍ദ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഗസ്സയിലെ സംഭവവികാസങ്ങള്‍ കഴിഞ്ഞ ദിവസം നെതന്യാഹുവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്തും വരെ ആക്രണം തുടരുമെന്നാണ് ബൈഡനുമായി നടത്തിയ ചര്‍ച്ചക്കു ശേഷം ബൈഡന് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."