സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്, പിന്തുണയുമായി പിണറായി വിജയന്‍,<br>പ്രതിഷേധവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ബി.ജെ.പി എല്ലാ ശ്രമങ്ങളും നത്തിയെന്നും സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് സത്യം പറഞ്ഞുകൊണ്ടേയിരിക്കും, ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഖര്‍ഗെ എഎന്‍ഐയോട് പ്രതികരിച്ചു.
#WATCH| They (BJP) tried all ways to disqualify him. They don't want to keep those who are speaking the truth but we will continue to speak the truth.We'll continue to demand JPC,if needed we'll go to jail to save democracy: Cong president on Rahul Gandhi's disqualification as MP pic.twitter.com/sqdaVQWUYR
— ANI (@ANI) March 24, 2023
അദാനിക്കെതിരെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ഉന്നയിച്ച ദിവസമാണ് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ഗൂഢാലോചന ആരംഭിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാല്‍ ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നടപടിയെ വിമര്‍ശിച്ചും രാഹുലിനെ പിന്തുണച്ചും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യന്‍ ജനാധിപത്യം അധപതിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നുവെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. ഏകാധിപത്യം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് യെച്ചൂരി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്റെ മറ്റൊരു തലമെന്നും യെച്ചൂരി ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് സംശയിച്ചിരുന്നുവെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു. ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ ജയില്‍ ശിക്ഷ വിധിക്കാമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ അര്‍ഥമാക്കുന്നത് പിന്നില്‍ കൂടുതല്‍ പദ്ധതിയുണ്ടായിരുന്നു എന്നതാണ്. അത് ഇന്ന് ചെയ്തു. രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ അപലപിക്കുന്നുവെന്നും. രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോദി എത്രമാത്രം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."