'മോദിയുടെ അര്‍ഥം അഴിമതിയെന്നാക്കണം'; ഖുശ്ബുവിന്റെ പഴയ പോസ്റ്റ് തിരിച്ചടിക്കുന്നു, കേസ് കൊടുക്കുമോയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ തിരിച്ചടിച്ച് ബി,ജെ.പി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ്. മോദി എന്നതിന്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിന്റെ 2018ലെ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കള്ളന്മാര്‍ക്കെല്ലാം എങ്ങനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനയാണ് രാഹുലിനെതിരെ ശിക്ഷ വിധിക്കുന്നതിലേക്കും അയോഗ്യനാക്കുന്നതിലേക്കും നയിച്ചത്.
2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമര്‍ശനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. ഈ സാഹചര്യത്തില്‍ നിലവില്‍ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്.
അവിടെയും മോദി, ഇവിടെയും മോദി, എവിടെ നോക്കിയാലും മോദി. മോദി എന്നാല്‍ അഴിമതിക്കാരന്‍. അതിനാല്‍ നീരവ്, ലളിത്, നമോ = അഴിമതി എന്നായിരുന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇത്തരമൊരു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി അയോഗ്യനായതിന് ശേഷം ഖുശ്ബുവിന്റെ പ്രതികരണം ഇങ്ങനെയാണ്.
'നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടെയും എത്തിക്കില്ല- ഖുശ്ബു ട്വീറ്റ് ചെയ്തു.
He had said few days back that he is unfortunately a parliamentarian. His words have come true. Moral of the story : think positive. Negativity takes you nowhere! @RahulGandhi pic.twitter.com/Eqk6YrtVC5
— KhushbuSundar (@khushsundar) March 24, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."