'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല'; ജയിലിലടച്ച് നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ലെന്ന് രാഹുല്‍ തുറന്നടിച്ചു.
മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിക്കുമോ എന്ന ഒരു മാധ്യമപ്രതിനിധിയുടെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പുപറയില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയെക്കുറിച്ച് ഒരു ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചത്. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20000 കോടി രൂപ ആരുടേതാണ്.? തെളിവുസഹിതമാണ് ഈ ചോദ്യം ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്, തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."