കോഴ്‌സുകളുടെ ദൈര്‍ഘ്യം സാമ്പത്തിക നഷ്ടം വരുത്തുന്നു: ഡോ. പി.കെ സുധീര്‍
തൃശൂര്‍: കോഴ്‌സ്,പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ ഒരു വര്‍ഷം നീളുമ്പോള്‍ ഒരു എം.ബി.ബി.എസ് വിദ്യാര്‍ഥിക്ക് ഏകദേശം രണ്ടു ലക്ഷത്തോളം രൂപ നഷ്ടം സംഭവിക്കുന്നുവെന്ന് കേരള ആരോഗ്യസര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.കെ സുധീര്‍ പറഞ്ഞു.
ബന്ധപ്പെട്ട കോളജുകളും പരീക്ഷാ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതുമൂലം സാമ്പത്തിക നഷ്ടത്തോടൊപ്പം തന്നെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനസാധ്യതയും ഇല്ലാതാകുന്നു.
2016 ജൂലൈയില്‍ നടന്ന മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയവും പരീക്ഷാഫല പ്രസിദ്ധീകരണവും മൂന്നു ദിവസത്തിന്റെ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേരള ആരോഗ്യസര്‍വകലാശാലയെ അനുമോദിക്കാന്‍ തൃശൂര്‍ പൗരാവലിയും ഡോക്‌ടേഴ്‌സ് സുഹൃദ സംഘവും സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എം.എ സെക്രട്ടറി ഡോ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ അധ്യക്ഷനായി. പൗരാവലിയുടെ ഉപഹാരം വൈസ് ചാന്‍ലസര്‍ ഡോ. എ. നളിനാക്ഷന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.കെ സുധീര്‍ എന്നിവര്‍ സ്വീകരിച്ചു.
19 മെഡിക്കല്‍ കോളജുകളിലെ 240 വിഭാഗങ്ങളിലായുള്ള 25 സ്‌പെഷ്യാലിറ്റി വകുപ്പുകളില്‍ പരീക്ഷ എഴുതിയ 700 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ ഫലമാണ് മൂന്ന് ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ച് സര്‍വകലാശാല അഖിലേന്ത്യ റെക്കോര്‍ഡ് സ്ഥാപിച്ചത്.
പ്രോഗ്രാം കണ്‍വീനര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മാരിയറ്റ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പ്രവീണ്‍ലാല്‍, ഡോ. ടി.ആര്‍ രവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."