ജനങ്ങളുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കണം; ബി.ജ.പിക്കും ആര്‍.എസിനുമെതിരായ പോരാട്ടം ജീവിതം മുഴുവന്‍ തുടരും: രാഹുല്‍ ഗാന്ധി
ജയ്പൂര്‍: ജനങ്ങളുമായുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി. ചിന്തന്‍ ശിബിരത്തില്‍ അവസാന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.
ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു, പക്ഷേ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് ജനങ്ങള്‍ക്കറിയാം. വിജയത്തിന് കുറുക്കുവഴികളില്ല, വിയര്‍ത്തേ മതിയാവൂ. ഒന്നോ രണ്ടോ ദിവസം മാത്രമല്ല, മാസങ്ങള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ ചെലവഴിക്കൂ,' അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഒരിക്കലും അഴിമതി നടത്തിയിട്ടില്ല പണമൊന്നും വാങ്ങിയിട്ടില്ല, ഞാന്‍ ഭയപ്പെടുന്നില്ല, രാജ്യത്തിനായി പോരാടും. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുല്‍ പറഞ്ഞു.
ഹിന്ദുസ്ഥാനില്‍ അഗ്‌നി പടരും. സംവാദത്തെ അടിച്ചമര്‍ത്തിയാല്‍ അഗ്‌നി ആളിപടരും. ആര്‍.എസ്.എസ് എല്ലായിടത്തും അവരുടെ ആളുകളെ വിന്യസിക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളുമായുള്ള അടുപ്പം പുനസ്ഥാപിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യവ്യാപക പദയാത്ര നടത്താന്‍ കോണ്‍ഗ്രസ്. ഒക്ടോബറിലായിരിക്കും പദയാത്ര സംഘടിപ്പിക്കുക. ഇതിനു പുറമേ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും.
ഒരു കുടുംബം, ഒരു ടിക്കറ്റ് നിര്‍ദ്ദേശത്തിനും പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. അതേസമയം, അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടെങ്കില്‍ കുടുംബത്തിലെ ഒരാള്‍ക്കു കൂടി ടിക്കറ്റ് നല്‍കാനും ധാരണയായി. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പകുതി പേര്‍ 50 വയസ്സില്‍ താഴെ ഉള്ളവരായിരിക്കും. എന്‍എസ്യുഐ, യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പുകള്‍ നിരോധിക്കും. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിരവധി അഴിമതികള്‍ കടന്നുകയറിയിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ തലത്തിലും കോണ്‍ഗ്രസ് ഭാരവാഹികളെ നിയമിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."