ബാബരി വിധിയില്‍ സുപ്രിം കോടതിക്കെതിരായ പരാമര്‍ശം: ഉവൈസിക്കെതിരായ യു.പി സര്‍ക്കാര്‍ നടപടികള്‍ക്ക് സ്റ്റേ
പ്രയാഗ്രാജ്: സുപ്രിംകോടതിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഏപ്രില്‍ 24 വരെ കര്‍ശന നടപടികളൊന്നും ഉണ്ടാവരുതെന്ന് ഹൈക്കോടതി യു.പി സര്‍ക്കാരിന് നിര്‍ദേശം നല്കി.
2019ല്‍ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിക്കെതിരായ ഉവൈസിയുടെ പരാമര്‍ശമാണ് വിവാദമായത്. സുപ്രിംകോടതി പരമോന്നത കോടതിയാണെങ്കിലും തെറ്റ് പറ്റാത്തതല്ല എന്നായിരുന്നു അന്ന് ഉവൈസി നടത്തിയ പ്രതികരണം.
സിദ്ധാര്‍ഥ് നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ സമണ്‍സ് ചോദ്യം ചെയ്താണ് ഉവൈസി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉവൈസിക്കെതിരെ കോടതി സമണ്‍സ് അയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."