പിറവി മലപ്പുറത്ത്, പടർന്ന് പന്തലിച്ച കുടുംബശ്രീക്ക് നാളെ കാൽനൂറ്റാണ്ട്
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
സത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീക്ക് നാളെ കാൽനൂറ്റാണ്ട്.1998 മെയ് 17നാണ് മലപ്പുറം കോട്ടക്കുന്നിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാർഡിന്റെ സഹകരണത്തോടെയാണ് കുടുംബശ്രീക്ക് തുടക്കമിട്ടത്.1991 ഏപ്രിൽ ഒന്നിനാണ് കുടുംബശ്രീ സംസ്ഥാന കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചത്.
ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച് മുന്നേറുക എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷം.സ്ത്രീ കൂട്ടായ്മയിൽ അയൽക്കൂട്ടങ്ങളും വിവിധ പദ്ധതികളും,തൊഴിൽ സംരംഭങ്ങളും തുടങ്ങിയതോടെ കുടുംബശ്രീ പുതിയ തലത്തിലേക്ക് ഉയർന്നു.സംസ്ഥാനത്ത് ഇന്ന് 2.65 ലക്ഷം അയൽക്കൂട്ടങ്ങളിലായി 43 ലക്ഷം കുടുംബങ്ങളുള്ള കുടുംബശ്രീ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായാണ് പടർന്ന് പന്തലിച്ചത്.സംസ്ഥാനത്തെ കുടുംബശ്രീയിൽ മാത്രം ഇന്ന് 45,85,677 അംഗങ്ങളുണ്ട്.
കുട്ടികൾക്കായി ബാലസഭ,ഭിന്നശേഷി വിദ്യാർഥികൾക്ക് ബഡ്‌സ് സ്‌കൂളുകൾ,യുവതികൾക്കായി ഓക്‌സിലെറി ഗ്രൂപ്പുകൾ,ആദിവാസി പ്രത്യേക പദ്ധതികൾ,വിപണന മേളകൾ തുടങ്ങിയ വിവിധ തലങ്ങളിലേക്ക് കുടുംബശ്രീ ഇന്ന് വ്യാപിച്ചിരിക്കുന്നത്.അയൽക്കൂട്ടങ്ങളുടെ വായ്പകളും,തൊഴിൽ സംരംഭങ്ങളും ഇന്ന് നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.കുടുംബശ്രീ വനിതാ പ്രതിനിധികളാണ് ഇന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗങ്ങളായ കൂടുതൽ പേുരം.കുടുംബശ്രീയുടെ 25-ാം വയസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് സർക്കാർ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."