HOME
DETAILS
MAL
കോഴിക്കോട് കൂളിമാട് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്നു
backup
May 16 2022 | 05:05 AM
കോഴിക്കോട്: ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നത്.
രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്ത്തിയായിക്കൊണ്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."