HOME
DETAILS
MAL
സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ ഇറക്കിവിട്ടു
backup
May 23 2021 | 04:05 AM
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഇറക്കിവിട്ടു. തളിയിലെ ജില്ലാ കമ്മിറ്റി ഓഫിസിലെ വാര്‍ത്താസമ്മേളനത്തിലാണ് ഈ ദുരനുഭവമുണ്ടായത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ ഇടയിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധികളോട് പുറത്തുപോകാന്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരണത്തിനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് പുറത്താക്കിയത്. എന്നാല്‍ മറ്റുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ നിലപാട് കണ്ടിട്ടും പ്രതികരിക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."