വനിതാ എന്‍ജിനിയറുടെ കാല് ട്രെയിനിന്റെ ക്ലോസറ്റില്‍ കുടുങ്ങി
കൊട്ടാരക്കര: വനിതാ എന്‍ജിനിയറുടെ കാല് ട്രെയിനിന്റെ ക്ലോസറ്റില്‍ കുടുങ്ങി. കൊട്ടാരക്കര കെ.എസ്.ടി.പി ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനിയര്‍ വര്‍ക്കല എസ്.പി.പുരം ദേവകിയില്‍ സോണിയയാ(50)ണ് മധുര-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ അപകടത്തില്‍പെട്ടത്.
ഇന്നലെ രാവിലെ10.15 ഓടെ ആയിരുന്നു സംഭവം. പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. രാവിലെ ജോലിസ്ഥലമായ കൊട്ടാരക്കരയിലേക്ക് ട്രെയനില്‍ കയറിയ ഇവര്‍ ഇടതുകാല് ക്ലോസറ്റില്‍ അകപ്പെട്ടു പുറത്തെടുക്കാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. നിലവിളികേട്ട് യാത്രക്കാര്‍ റെയില്‍വേ അലര്‍ട്ടില്‍ വിവരം അറിയിച്ചു. ശുചിമുറിയുടെ വാതില്‍ തള്ളിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ട്രെയിന്‍ കൊട്ടാരക്കര റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ടോയ്ലറ്റിന്റെ ട്യൂബ് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."