HOME
DETAILS

സിൽവർലൈനിൽ കടുംപിടിത്തം; കേസ് പിൻവലിക്കില്ല; കുറ്റപത്രം നൽകും

  
backup
May 18 2022 | 06:05 AM

%e0%b4%b8%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%bc%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%9f%e0%b5%81%e0%b4%82%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82

നിലപാടിൽ അയവില്ലാതെ
സർക്കാരും സി.പി.എമ്മും

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. കേസുകളിൽ കുറ്റപത്രം നൽകുമെന്നാണ് പൊലിസ് നിലപാട്. കല്ലിടൽ തടഞ്ഞിടത്തെല്ലാം കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280 കേസുകളുണ്ട്. ഏറ്റവും കൂടുതൽ കോട്ടയത്താണ് 38. കണ്ണൂരിൽ 17ഉം കോഴിക്കോട്ട് 14ഉം കൊല്ലത്ത് 10ഉം തിരുവനന്തപുരത്ത് 12ഉം കേസുകളുണ്ട്. നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമുൾപ്പെടെ 700 പേരാണ് പ്രതിപ്പട്ടികയിൽ.


കല്ലിടൽ ഉപേക്ഷിച്ചതോടെ കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയും ആവശ്യപ്പെട്ടെങ്കിലും അത് മുഖവിലയ്ക്ക് എടുക്കണ്ട എന്നാണ് തീരുമാനം. രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടി സ്വീകരിക്കും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രവും നൽകും. പൊതുമുതൽ നശിപ്പിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ അറസ്റ്റും റിമാൻഡും ഉണ്ടാവില്ല. കേസിൽ പെട്ടവർ പൊലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടിവരില്ല. പക്ഷെ കോടതി കയറേണ്ടി വരും. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങേണ്ടത് കുറ്റപത്രം നൽകിയ ശേഷമാണെന്നതിനാൽ സർക്കാർ പിന്നീട് തീരുമാനിക്കട്ടേയെന്നാണ് പൊലിസിന്റെ നിലപാട്. കേസ് പിൻവലിച്ചാൽ സമരം ശക്തിപ്പെടുമെന്നും അതിനാൽ അതു വേണ്ടെന്നുമാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്. കല്ല് പൊതുമുതലാണെന്ന് പൊലിസിന് നിയമോപദേശം ലഭിച്ചിരുന്നു.
കല്ലിടലിൽ സർക്കാർ പിൻമാറിയത് തൃക്കാക്കരയിൽ രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയാറെടുക്കുമ്പോൾ കേസ് തുടരുമെന്ന് കാട്ടി പ്രതിരോധിക്കാനാണ് സർക്കാർ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  6 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago