സഊദി പ്രവാസികളുടെ മടക്ക യാത്ര: ജിദ്ദ ഒ ഐ സി സി കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി
ജിദ്ദ: പ്രവാസികളുടെ മടക്ക യാത്രക്കുള്ള പ്രയാസങ്ങൾ ലഘുകരിക്കണമെന്നും, വാകിസ്‌നഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വികരിക്കണമെന്നും ആവിശ്യപ്പെട്ട്, കേന്ദ്ര - കേരള സര്കാരുകൾക്ക് ഒ ഐ സി സി ജിദ്ദ കമ്മിറ്റി നിവേദനം നൽകി. കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, കേരളത്തിലെ ഇരുപത് എം പിമാർ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസെഫ് സയീദ് എന്നിവർക്കാണ് നിവേദനം നൽകിയതെന്ന് പ്രസിഡണ്ട് കെ ടി എ മുനീർ അറിയിച്ചു.
വിദേശങ്ങളിലേക്കു യാത്ര പോകുവാനുള്ളവർക്കു വാകിസ്‌നേഷൻ മുൻഗണന നൽകുമെന്നും പാസ്പോര്ട്ട് നമ്പർ ഉള്ള സര്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്നും എന്നാൽ ഇതിനുള്ള നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് വാക്സിനും സഊദിയിലെ ആസ്ട്രാ സനിക്ക വാക്സിനും നിർമിക്കുന്നത് പൂനയിലെ സിറം ഇൻസ്റ്റിറ്റൂട്ട് ആയതിനാൽ ഇവ രണ്ടും ഒന്നാണെന്നുള്ള സർട്ടിഫിക്കറ്റ് നൽകുകയും അതിൽ പാസ്പോര്ട്ട് നമ്പറും രേഖപെടുത്തണമെന്നും ആവിശ്യപ്പെട്ടു. മേൽ സൂചിപ്പിച്ച വാക്സിനുകളുടെ ഡോസുകൾ ഇരു രാജ്യത്ത് നിന്നും സ്വികരിക്കുവാനുള്ള സംവിധാനം ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനോടകം കോവാക്സിൻ സ്വികരിച്ച പ്രവാസികൾക്ക് അവ വിദേശങ്ങളിൽ അംഗീകരിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. സർട്ടിഫിക്കറ്റുകളിലെ ക്യു ആർ കോഡ് വിദേശങ്ങളിൽ നിന്നും പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാകണം.
വാക്‌സിൻ രണ്ടു ഡോസുകൾക്കിടയിലെ കാലതാമസം നാലു മാസത്തോളം വരുന്നത് ഒഴിവാക്കണം. ഇതിനു ഐ സി എം ആർ മാനദണ്ഡത്തിൽ മാറ്റം വരുത്തേണ്ടി വരും. ഒപ്പം രണ്ടു രാജ്യങ്ങളിൽ നിന്നും വാകിസിനുകളുടെ ഡോസുകൾ സ്വികരിക്കുന്നതിലെ ആരോഗ്യ പ്രശനങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നുള്ള പഠന റിപ്പോർട്ടും ആവിശ്യമാണ്. വിദേശങ്ങളിൽ അംഗീകരിച്ച ഫൈസർ, മോഡണ,ജോൺസൻ ആൻഡ് ജോൺസൺ എന്നിവ കൂടി ഇന്ത്യയിൽ ലഭ്യമാക്കണമെന്നും ആവിശ്യപ്പെട്ടു കൊണ്ട് ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോ. ബലറാം ഭാർഗവയ്ക്കും നിവേദനം നൽകി.
കഴിഞ്ഞ വര്ഷം മാർച്ച് പതിനാലു മുതൽ മുടങ്ങിയ സഊദി- ഇന്ത്യൻ വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് പുന്നാരംഭിക്കുന്നതിനും എയർ ബബിൾ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെക്കുന്നതിനും വേണ്ട നടപടികൾ സ്വികരിക്കണം. കുറഞ്ഞ പക്ഷം വാകിസിനേഷൻ സ്വികരിച്ചവർക്കു നേരിട്ട് യാത്ര സാധ്യമാകണമെന്നും നിവേദനത്തിൽ ആവിശ്യപ്പെട്ടു.
പ്രവാസികളുടെ സവിശേഷമായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടുകൾ നടത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആവിശ്യമായ നടപടികൾ സ്വികരിക്കുന്നതിനു മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക സി ഇ ഒ ക്കും നിർദേശം നൽകിയ വിവരവും, കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരന്റെ ഓഫീസിൽ നിന്നും വിളിച്ച് വിശദാംശങ്ങൾ ചോദിക്കുകയും നടപടികൾ ഉടൻ ഉണ്ടാകുമെന്നും, പ്രശനങ്ങൾ അടിയന്തര പ്രാധാന്യമുള്ളതാണെന്നും വിദേശ കാര്യാ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ശശി തരൂർ ഇമെയിൽ മറുപടിയിൽ അറിയിച്ചതായി മുനീർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."