സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് വിപുലമായ ഒരുക്കങ്ങൾ
മലപ്പുറം
സുപ്രഭാതം ദിനപത്രം ഒരുക്കുന്ന എജ്യു എക്സ്പോയ്ക്ക് ഒരുക്കങ്ങൾ സജീവം. മെയ് 24, 25 തിയതികളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. കരിയർ രംഗത്തെ മികച്ച സാധ്യതകളിലേക്ക് വഴി തുറക്കുന്നതാകും രണ്ട് ദിവസത്തെ എക്സ്പോ. എസ്.എസ്.എൽ.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് വഴികാട്ടുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി 30 സ്ഥാപനങ്ങളെയാണ് എക്സ്പോയിൽ പങ്കെടുപ്പിക്കുന്നത്. മത്സരപരീക്ഷകളെ നേരിടുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാനും കരിയർ രംഗത്തെ ആശങ്കകൾ പരിഹരിക്കാനും അവസരം ഉണ്ടാകും. മത്സരപരീക്ഷകളിൽ മുന്നേറാൻ സ്പെഷലിസ്റ്റുകളുടെ പരിശീലനവും ഉണ്ടാകും. വിദ്യാർഥികളുടെ അഭിരുചി നിർണയിച്ച് പഠനമേഖലയിൽ കരുത്ത് തെളിയ്ക്കാൻ വിദ്യാഭ്യാസ വിചക്ഷണരുടെ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. അഭിരുചി ടെസ്റ്റ്, വ്യക്തിഗത കരിയർ കൗൺസിലിങ്, ഇൻ്റർവ്യൂ ടിപ്സ് തുടങ്ങിയവയും എക്സ്പോയുടെ ഭാഗമായി നടക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പുതിയ അവസരങ്ങൾ തേടി എക്സ്പോയുടെ ഭാഗമാകും. പരിപാടിയുടെ വിജയത്തിനായി മലപ്പുറത്ത് പ്രത്യേക യോഗം ചേർന്നു. ഡി.ജി.എം വി. അസ് ലം, മലപ്പുറം റസിഡൻ്റ് എഡിറ്റർ പി.ഖാലിദ്, കെ.ടി ഹുസൈൻ കുട്ടി മുസ് ലിയാർ, മലപ്പുറം റസിഡൻ്റ് മാനേജർ വൈ.പി മുഹമ്മദലി ശിഹാബ്, മലപ്പുറം ബ്യൂറോ ചീഫ് സി.പി സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."