കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ നിങ്ങളുടെ സ്വപ്നം; അവസരമുണ്ട്, ചെയ്യേണ്ടത് ഇതെല്ലാം
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ വിജ്ഞാപനമിറക്കി. നമ്പര്‍(06/2023) കാറ്റഗറിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനത്തില്‍ 69 ഒഴിവുകളാണുള്ളത്. അതില്‍ 34 ഒഴിവുകള്‍ അസിസ്റ്റന്റ് മൈനിങ് എന്‍ജിനീയറുടേതാണ് കൂടാതെ 22 ഒഴിവ് അസിസ്റ്റന്റ് ഓര്‍ ഡ്രസിങ് ഓഫീസറുടേതുമാണ്. 2023 ഏപ്രില്‍ 13നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
തസ്തിക, ഒഴിവ്, സ്ഥാപനം/ വകുപ്പ് എന്ന ക്രമത്തില്‍ ഒഴിവുകള്‍
റീജണല്‍ ഡയറക്ടര്‍: 1, (ST) നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ ഫാമിങ്, കൃഷികര്‍ഷക ക്ഷേമ വകുപ്പ്
അസിസ്റ്റന്റ് കമ്മീഷണര്‍: (നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്/റെയിന്‍ഫെഡ് ഫാമിങ് സിസ്റ്റം): 1(, General), കൃഷികര്‍ഷക ക്ഷേമ വകുപ്പ്
അസിസ്റ്റന്റ് ഓര്‍ ഡ്രസിങ് ഓഫീസര്‍: 22 (ജനറല്‍11, ഒ.ബി.സി5, ഇ.ഡബ്ലിയു.എസ്2, ഭിന്നശേഷിക്കാര്‍1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം
അസിസ്റ്റന്റ് മിനറല്‍ ഇക്കണോമിസ്റ്റ് (ഇന്റലിജന്റ്റ്‌സ്): 4(ജനറല്‍2, SC1, OBC1, ഭിന്നശേഷിക്കാര്‍1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം
അസിസ്റ്റന്റ് മൈനിങ് എഞ്ചിനീയര്‍: 34( ജനറല്‍16, SC4, ST2, OBC9, ഇ. ഡബ്ലിയു.എസ് 3), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം
യൂത്ത് ഓഫീസര്‍:7( ജനറല്‍3, SC1, ST1, OBC2) നാഷണല്‍ സര്‍വീസ് സ്‌കീം യുവജനകാര്യ വകുപ്പ്.
പ്രസ്തുത വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് അക്ഷിക്കേണ്ടത്.
തൊഴില്‍ അവസരങ്ങളുടെ വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട വിതവും www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."