ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി.പി.എം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടുമായി സി.പി.എം വീണ്ടും രംഗത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചത്. ശബരിമലയില്‍ സ്ത്രീപ്രവേശനം തടയരുതെന്ന നിലപാട് നേരത്തേതന്നെ സി.പി.എം സ്വീകരിച്ചിരുന്നതാണെന്ന് കോടിയേരി ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും കോണ്‍ഗ്രസിനെയും ശക്തമായി വിര്‍ശിച്ചാണ് കോടിയേരിയുടെ ലേഖനം.
സ്ത്രീപ്രവേശനത്തിനുകൂലമായി 2006 ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊണ്ടതെന്ന് കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം കൃത്യമായ സ്ത്രീവിരുദ്ധ നിലപാടാണ്. ശബരിമലയിലെ സ്ത്രീവിലക്കിനെ കേവലം ആചാരത്തിന്റെ വിഷയമായി ചുരുക്കി കാണാനാകില്ല. ഫ്യൂഡല്‍ചിന്തയുടെ പുനഃസ്ഥാപനത്തിന് നിലകൊള്ളുന്നവര്‍ക്കേ ആചാരത്തിന്റെ പ്രശ്‌നമായി ഇതിനെ സമീപിക്കാനാകൂവെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
മുഖ്യമന്ത്രി ശ ബരിമലയിലെത്തുന്നതിന് മുന്‍പ് പ്രയാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 12 മണിക്കൂര്‍ സമരം നടത്തിയത് സ്ത്രീപ്രവേശനത്തെ എല്‍.ഡി.എഫ് വിരുദ്ധ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാക്കാനാണോയെന്ന് സംശയിക്കണമെന്നും ലേഖനം വിമര്‍ശിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ക്രിസ്ത്യന്‍-മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇടപെടുമോയെന്ന സന്ദേഹമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ശരീഅത്ത് വിവാദ കാലത്തും ക്രിസ്ത്യന്‍ സ്ത്രീകളുടെ സ്വത്ത് പിന്തുടര്‍ച്ചാവകാശ വിവാദത്തിലും പുരോഗമന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്നും ലേഖനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."