HOME
DETAILS

സിറിയ: ഒബാമ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത്

  
backup
August 21 2016 | 01:08 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%92%e0%b4%ac%e0%b4%be%e0%b4%ae-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

ദമസ്‌കസ്: സിറിയയില്‍ വ്യോമാക്രമണത്തില്‍ പരുക്കേറ്റ ഉംറാന്‍ ദഖ്‌നീഷിന്റെ ദയനീയ ചിത്രം ലോകത്തിന്റെ കണ്ണീരണിയിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക്  സിറിയന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ തുറന്ന കത്ത്. റഷ്യ സിറിയയില്‍ നടത്തുന്ന കിരാതമായ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് കത്ത്.
സിറിയയില്‍ നിന്നുള്ള ദയനീയ ചിത്രങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ സിറിയന്‍ ജനതയെ രക്ഷിക്കാനുള്ള നടപടി വേണമെന്നാണ് കത്തില്‍ പറയുന്നത്. ഭീതിമാത്രം കൂട്ടിനുള്ള അന്തരീക്ഷത്തിലാണ് അഞ്ചു വര്‍ഷത്തിലേറെയായി സിറിയന്‍ ജനത. ബോംബാക്രമണത്തിലും മറ്റും മരണത്തോട് മല്ലടിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അസദ് ഭരണകൂടത്തിന്റെ യുദ്ധക്കുറ്റം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുകയാണ്. സാധാരണക്കാരെയും മെഡിക്കല്‍ സംഘത്തെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ഈയിടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താങ്കളുടെ അടിയന്തര ഇടപെടല്‍ സിറിയയില്‍ ആവശ്യമാണെന്ന് ബരാക് ഒബാമയോട് സിറിയന്‍ അമേരിക്കന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
റഷ്യയുടെ നേതൃത്വത്തിലാണ് മനുഷ്യത്വരഹിതമായ ഇത്തരം ആക്രമണങ്ങളെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറാന്‍ വ്യോമതാവളങ്ങള്‍ വിദേശസൈന്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാറില്ലെങ്കിലും ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ പങ്കെടുത്ത റഷ്യന്‍ വിമാനങ്ങള്‍ ഇറാനില്‍ നിന്നാണെത്തിയതെന്ന് കത്തില്‍ പറയുന്നുണ്ട്. പടിഞ്ഞാറന്‍ ഇറാനിലെ ഹമദാന്‍ വ്യോമതാവളത്തില്‍ നിന്നാണ് റഷ്യന്‍ വിമാനങ്ങളെത്തിയത്. തീവ്രവാദികള്‍ക്കും ഐ.എസിനും എതിരേയാണ് ആക്രമണമെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അസദ് ഭരണകൂടത്തിനു വേണ്ടി വ്യോമാക്രമണം നടക്കുന്നത് സാധാരണക്കാരെ ലക്ഷ്യംവച്ചാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
റഷ്യയും ഇറാനും പുതിയ കരാറിലെത്തിയെന്നതാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിലൂടെ വ്യക്തമാകുന്നതെന്നും റഹീല്‍ അല്‍ മര്‍സുല ആശുപത്രിയ്‌ക്കെതിരേ അഞ്ചുതവണ റഷ്യന്‍ വിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയെന്നും ഇതോടെ നാലു ലക്ഷംപേര്‍ സിറിയയില്‍ വൈദ്യസഹായം ലഭിക്കാത്ത അവസ്ഥയിലായെന്നും കത്തില്‍ പറയുന്നു. ജൂണ്‍ മുതല്‍ റഷ്യ സിറിയയില്‍ നടത്തിയ 18 ആക്രമണങ്ങളെയും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരോധിത ആയുധങ്ങളും റഷ്യ വംശഹത്യയ്ക്ക് ഉപയോഗിക്കുന്നു. യു.എന്‍ രക്ഷാസമിതി നിരോധനം മറികടന്ന് രാസായുധ പ്രയോഗവും നടന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്ന് അഭ്യര്‍ഥിച്ചാണ് കത്ത് അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  6 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago