HOME
DETAILS
MAL
ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി: കേസ് പരിഗണിക്കുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി
backup
May 24 2021 | 11:05 AM
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി പരിഗണിക്കല്‍ വീണ്ടും മാറ്റി.ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹരജി കര്‍ണാടക ഹൈക്കോടതി മാറ്റിയിരിക്കുന്നത്.
വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്കിയതായുംബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്നിന്ന ലഭിചതായമാണ് ഇ.ഡി വാദം. എന്നാല്‍,അക്കൗണ്ടിലെത്തിയ പണം പച്ചക്കറി - മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ചതാണെന്നാണ് ബിനീഷ് ജാമ്യ ഹരജിയിലെ വാദത്തില്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."