'ജനാധിപത്യ മൗലിക തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു' രാഹുലിന്റെ അയോഗ്യതയില്‍ പ്രതികരണവുമായി ജര്‍മനിയും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ജര്‍മനി. ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കേസില്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു.
ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ടീയ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും പിന്നാലെ അദ്ദേഹത്തിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതും ശ്രദ്ധിക്കുന്നുണ്ട്. വിധിക്കെതിരെ രാഹുലിന് അപ്പീല്‍ നല്‍കാനാകുമെന്നാണ് തങ്ങളുടെ അറിവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഈ വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോള്‍ മാത്രമേ വ്യക്തമാകു.ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ യു.എസും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതില്‍ തങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു പ്രതികരണം. ജുഡീഷ്യല്‍ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യന്‍ കോടതികളില്‍ രാഹുല്‍ ഗാന്ധിയുടെ കേസുകള്‍ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നതായും യു.എസ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞിരുന്നു.
'മോദി' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി, കേസില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തിരുന്നു. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ മോദി പരാമര്‍ശം. 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."