HOME
DETAILS
MAL
വിദേശങ്ങളിൽ കുടുങ്ങിയവർക്ക് സഊദിയുടെ കാരുണ്യം, ഇഖാമയും റീ എൻട്രിയും നീട്ടി നൽകും
backup
May 24 2021 | 14:05 PM
റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് നൽകി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. സൗജന്യമായി ഇവ പുതുക്കി നൽകാണാനാണ് നിർദേശം.
2021 ജൂൺ രണ്ടു വരെയുള്ള ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഊദി പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. നേപ്പാൾ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി മലയാളികൾക്കും രാജാവിന്റെ നിർദേശം ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."