HOME
DETAILS
MAL
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല; തടസപ്പെട്ടത് ഇരുപതോളം ശസ്ത്രക്രിയകള്‍
backup
March 30 2023 | 07:03 AM
തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ തടസപ്പെട്ടു. ഇരുപതോളം ശസ്ത്രക്രിയകള്‍ ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം വൈകുന്ന അവസ്ഥയാണ് ഉണ്ടായത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണംാണ് ജലവിതരണം മുടങ്ങിയത്. ആശുപത്രിയിലേക്ക് 10 ടാങ്കറുകളില്‍ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി 3 തവണ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര്‍അതോറിറ്റി അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നും ജലവിഭവമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."