യൂത്ത് കോണ്‍ഗ്രസ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു
കൊച്ചി: ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് സംഘ്പരിവാര്‍ അജന്‍ഡണ്ട നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനുമുന്നില്‍ പ്രതിഷേധിച്ചു. കറുത്ത തുണി കൊണ്ടണ്ട് കൈകള്‍ ബന്ധിച്ച് നടത്തിയ പ്രതിഷേധം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നിഷ്‌ക്രിയമാക്കി ദ്വീപ് നിവാസികളുമായി ചര്‍ച്ചപോലും നടത്താതെ പുതിയ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ദ്വീപില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യൂത്ത് കോണ്‍ഗ്രസ് നാഷനല്‍ കോഡിനേറ്റര്‍ ദീപക് ജോയ്, സംസ്ഥാന ഭാരവാഹികളായ ജിന്റോ ജോണ്‍, മനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."